April 20, 2024

ഗോത്ര വിദ്യാർത്ഥി അർജുനിന് പ്രതിഭാമരപ്പട്ടം

0
Img 20220722 Wa00682.jpg
കൽപ്പറ്റഃ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌ സമൂഹത്തിലെ പ്രതിഭകളായ കുട്ടികൾക്ക്   സംസ്ഥാന തലത്തിൽ നൽകി വരുന്ന  ഈ പ്രാവശ്യത്തെ  പ്രതിഭാമരപ്പട്ടം പുരസ്‌കാരം  വയനാട് വെള്ളമുണ്ട കരിങ്ങാരി കാപ്പുംകുന്ന്  കോളനിയിലെ പാണിയ വിഭാഗത്തിലെ ചിത്രകാരനും പ്രതിഭയുമായ അർജുനന് ലഭിച്ചു.അഡ്വ ജിതേഷ്ജി, ആനയടി പ്രസാദ്  ശൂരനാട് രാധാകൃഷ്ണൻ, എന്നിവർ ജൂറി അംഗങ്ങളായിട്ടുള്ള അവാർഡ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.  ആനൂകൂല ജീവിത സാഹചര്യങ്ങളുടെ പരിമിതിയിലും അർജുൻ ഈ കഴിഞ്ഞ എസ്‌ എസ്‌ എൽ സി പരീക്ഷയിലും തിളക്കമാർന്ന വിജയം നേടിയിരുന്നു. പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ  അവാർഡ് നൽകി വരുന്നത്. പതിനായിരം രൂപയുടെ സമ്മാനങ്ങളും ഫലകവും ഫലവൃക്ഷ തൈകളും  പ്രശസ്തി പത്രവും ജീ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അയ്യായിരം രൂപയുടെ സ്പോക്കൺ ഇംഗ്ലീഷ് എൻട്രി പാസുമാണ് സമ്മാനം.ഈ അവാർഡ്  ലഭിക്കുന്ന പ്രഥമ ഗോത്ര വർഗ്ഗ വിദ്യാർത്ഥിയാണ്  അർജുൻ. വിദ്യാലയത്തിലെ വിനോദ വേളയിൽ വെറും ചോക്ക് കൊണ്ട് മാത്രം ബോർഡിൽ വരച്ച ചിത്രം കേരളം മുഴുവൻ  ശ്രദ്ധ ആകർഷിച്ചിരുന്നു.ഒ.ആർ.കേളു എം.എൽ.എ ജുലൈ 25 തിങ്കളാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.ചടങ്ങിൽ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ എൽ. സുഗതൻ അധ്യക്ഷനാകുന്ന ചടങ്ങിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ്ജി മുഖ്യ അതിഥിയാകും. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *