നിയമസഭാ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു


Ad

കൽപ്പറ്റ: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളുടെ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ഉത്തരവായി. എ.ഡി.എം. ടി.ജനില്‍ കുമാര്‍ (എം.സി.സി), ഡെപ്യൂട്ടികളക്ടര്‍ സി.ആര്‍.വിജയലക്ഷ്മി (മാന്‍പവര്‍ മാനേജ്മെന്റ്), എല്‍.ആര്‍ സ്പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ജെ.സെബാസ്റ്റ്യന്‍ (ഇ.വി.എം), അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ് (സ്വീപ്പ്), ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ (ക്രമസമാധാനം), ഫിനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍ (എക്സ്പെന്റിച്ചര്‍), പ്രൊജക്ട് ഡയറക്ടര്‍ പി.സി. മജീദ് (ഒബ്സര്‍വര്‍), ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു (ബാലറ്റ് പേപ്പര്‍), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് (മീഡിയ), ആര്‍.ടി.ഒ. എസ്.മനോജ് (ഗതാഗതം), തഹസില്‍ദാര്‍ അബൂബക്കര്‍ അലി (ട്രെയിനിംഗ്), സീനിയര്‍ സൂപ്രണ്ട് കെ.മനോജ് കുമാര്‍ (മെറ്റീരിയല്‍), ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ സുധേഷ് എം വിജയന്‍ (ഐ.ടി.), ബി.എസ്.എന്‍.എല്‍. ജൂനിയര്‍ ടെലികോം മാനേജര്‍ എല്‍ദോ (കമ്മ്യൂണിക്കേഷന്‍), ഹുസൂര്‍ ശിരസ്തദാര്‍ ബി.പ്രദീപ് (കോള്‍ സെന്റര്‍) എന്നിവരെയാണ് നോഡല്‍ ഓഫീസര്‍മാരായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ നിയമിച്ചത്.

*മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു*

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനുമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എസി.) രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ചെയര്‍പേഴ്സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് മെമ്പര്‍ സക്രട്ടറിയും എ.ഡി.എം. ടി.ജനില്‍ കുമാര്‍, ഫീല്‍ഡ് ഔട്ട്റിച്ച് ബ്യൂറോ ഓഫിസര്‍ എം.വി.പ്രജിത് കുമാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് കെ.സജീവന്‍, പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുള്ള എന്നിവര്‍ അംഗങ്ങളുമാണ്.

*പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രാഥമിക പരിശീലനം മാര്‍ച്ച് മൂന്ന് മുതല്‍*

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രാഥമിക പരിശീലനം മാര്‍ച്ച് 3 മുതല്‍ 8 വരെ കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളില്‍ നടക്കും. പരിശീലന ക്ലാസില്‍ ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും അതത് വകുപ്പ് തലവന്മാര്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

*ശുദ്ധജല വിതരണം മുടങ്ങും*

കണിയാമ്പറ്റ ശുദ്ധജല വിതരണ പദ്ധതിക്ക് കിഴിലെ നീരട്ടാടി പമ്പ്ഹൗസ് കിണര്‍ വൃത്തിയാക്കുന്നതിനാല്‍ മാര്‍ച്ച് 2 വരെ ശുദ്ധജല വിതരണം മുടങ്ങും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *