April 26, 2024

ജില്ലയിലെ 6 വിദ്യാലയങ്ങള്‍ കൂടി ഹൈടെക്; കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
Img 20220528 181458.jpg
നവകേരളം കര്‍മ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച ജില്ലയിലെ 6 വിദ്യാലയങ്ങള്‍ മെയ് 30 ന് വൈകീട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച് എസ്.എസ്. തരിയോട്, ജി.യു.പി.എസ്. കോട്ടനാട്, ജി.എല്‍.പി.എസ്. വിളമ്പുകണ്ടം, ജി.എല്‍.പി.എസ്. പനവല്ലി എന്നീ സ്‌കൂളുകള്‍ക്കായി പുതിയതായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ സ്‌കൂള്‍തല പരിപാടികളില്‍ എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 വെള്ളമുണ്ട, ആനപ്പാറ സ്‌കൂളുകള്‍ക്ക് കിഫ്ബിയില്‍ നിന്നും മൂന്ന് കോടി  രൂപ വീതം വകയിരുത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തരിയോട്, കോട്ടനാട്, വിളമ്പുകണ്ടം, പനവല്ലി ഹൈസൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം. വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 9 ക്ലാസ്സ് മുറികള്‍, സ്റ്റാഫ് റൂം, ഐ.ടി ലാബ്, ഓഫീസ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പടെ 16,000 സ്‌ക്വയര്‍ഫീറ്റിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 14 ക്ലാസ് മുറികള്‍, 3 ലാബുകള്‍, ടോയ്ലെറ്റ് എന്നിവ ഉള്‍പ്പടെ 14,000 സ്‌ക്വയര്‍ഫീറ്റിലാണ് ആനപ്പാറ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കെട്ടിടനിര്‍മ്മാണം.സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാകിരണം മിഷനിലുള്‍പ്പെടുത്തി സംസ്ഥാനത്ത് പണി പൂര്‍ത്തീകരിച്ച 75 സ്‌കൂള്‍ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *