April 26, 2024

തവിഞ്ഞാലിൽ കോൺഗ്രസ്സ് .ലീഗ്- ബിജെപി സഖ്യം നിലപാട് വ്യക്തമാക്കണം -എൽ.ഡി.എഫ്.

0
20180201 123228
മാനന്തവാടി:

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് തിരഞ്ഞെടുപ്പിലെ കോൺഗ്രസ്സ് ലീഗ് ബിജെപി സഖ്യം സംബന്ധിച്ച് കോൺഗ്രസും ലീഗും  നിലപാട് വ്യക്തമാക്കണമെന്ന് എൽഡിഎഫ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.ഡി.എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ വീതം വെക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം ചെയ്തതെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
കുടുംബശ്രീ – സി.ഡി.എസ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ മുൻ ബ്ളോക്ക് പഞ്ചായത്തംഗo കൂടിയായ കോൺഗ്രസ്സ് പ്രതിനിധി സി.ഡി.എസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് ബി ജെ പി ധാരണ പ്രകാരം വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ബിജെപിയുടെ പ്രതിനിധിയെ യുഡിഎഫ് പിന്തുണച്ചു. മുമ്പ് വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന സ്വന്തം പ്രതിനിധിയെ തന്നെ പിൻവലിച്ച് കൊണ്ടാണ്      കോൺഗ്രസ്സും മുസ്ലീം ലീഗും ബി ജെ പി യോടുള്ള കുറ് പരസ്യമായി പ്രഖ്യാപിച്ചത്. ഇതിനെതിരെ ലീഗ് കോൺഗ്രസ്സ് പാർട്ടികളിലെ ചില നേതാക്കളും പ്രവർത്തകരും പരസ്യമായി തന്നെ പ്രതിഷേധിച്ചിട്ടുണ്ട്.ബി ജെ.പി സഖ്യം സംബന്ധിച്ച് സ്വന്തം അണികളെയെങ്കിലും ബോധ്യപ്പെടുത്താൻ ലീഗ് കോൺഗ്രസ്റ്റ് നേതൃത്വം തയ്യാറാകണം. കോൺഗ്രസ്സ്- ലീഗ്- ബിജെപി സഖ്യം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ യു.ഡി എഫിന്റ് ജില്ലാ ,സംസ്ഥാന നേതൃത്വങ്ങൾ തയ്യാറാകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ വൈസ്പ്രസിഡന്റ് ഷൈമ മുരളിധരൻ, സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാനായ ബാബു ഷജിൽ കുമാർ, ബെന്നി ആന്റണി, എൻ.ജെ.ഷജിത്ത്, അംഗങ്ങളായ സി.പ്രസാദ്, കെ.ഷബിത ,സുരേഷ് ബാബു, സിന്ധു സന്തോഷ്, ഷീജ ബാബു തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *