April 19, 2024

കാർഷിക -പരമ്പരാഗത ചികിത്സ- മേഖലകളിലെ പുതുമയാർന്ന കണ്ടെത്തലുകളുടെ പ്രദർശനം: രെജിസ്ട്രേഷൻ ആരംഭിച്ചു.

0
കൽപ്പറ്റ: കാർഷിക- പരമ്പരാഗത ചികിത്സ മേഖലകളിലെ പുതുമയാർന്ന കണ്ടെത്തലുകളുടെ പ്രദർശനത്തിലേക്കും  സെമിനാറിലേക്കും  രെജിസ്ട്രേഷൻ ആരംഭിച്ചു..
മൂന്നാമത് വയനാട് വിത്തുത്സവത്തോടു അനുബന്ധിച്ചു ഫെബ്രുവരി 23, 24, 25 തീയതികളിൽ ഭാരത സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടുകൂടി എം. എസ്. സ്വാമിനാഥൻ ഗവേഷണനിലയം, കാർഷിക /പരമ്പരാഗത  ചികിത്സ മേഖലയിൽ പുതുമയാർന്ന കണ്ടെത്തലുകൾ നടത്തിയ വ്യക്തികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കണ്ടെത്തലുകൾ പ്രദർശിപ്പിക്കുന്നതിനും, അവരുടെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുതകുന്ന നിയമോപദേശങ്ങൾ നൽകുന്ന സെമിനാറുകളും ഇതോടൊപ്പം നടത്തപ്പെടുന്നു . താല്പര്യമുള്ളവർ തങ്ങളുടെ കണ്ടെത്തലുകളെക്കുറിച്ചു ഒരു ചെറുവിവരണം താഴെപ്പറയുന്ന വിലാസത്തിൽ ഫെബ്രുവരി 10 ന് മുൻപായി അയക്കേണ്ടതാണ്. പ്രദർശനസ്റ്റാളുകൾ ആവശ്യമുള്ള വ്യക്തികൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. വിലാസം: എം. എസ്. സ്വാമിനാഥൻ ഗവേഷണനിലയം പുത്തൂർവയൽ പി.ഒ.. മേപ്പാടി – 673577, ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9539948883 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *