June 20, 2026

വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയും വികാസ് പീഡിയയും ചേർന്ന് നീർത്തട ദിനാചരണം നടത്തി

0
IMG_20180202_133132
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : വയനാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന ജല സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയും വികാസ് പീഡിയയും ചേർന്ന് നീർത്തട ദിനാചരണം നടത്തി. ജലസുരക്ഷ ഉറപ്പാക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്നത്. നബാർഡ് ജല സാക്ഷരതായജ്ഞത്തിന്റെയും സർവ്വേയുടെയും  നോഡൽ ഏജൻസി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയാണ്. 
       നീർത്തട ദിനാചരണം മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടർ ഫാ: പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എസ്.എസ്.എസ്. ഡയറക്ടർ ഫാ: ബിജോ കറുകപ്പള്ളി അധ്യക്ഷത വഹിച്ചു.  അസിസ്റ്റൻറ് ഡയറക്ടർ ഫാ. ജിനോജ്, പ്രോഗ്രാം ഓഫീസർ പി.എ.ജോസ്., വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു., ജല യജ്ഞം നോഡൽ ഓഫീസർ എൻ.ജെ. ചാക്കോച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *