May 4, 2024

സംസ്ഥാനത്ത് കടുവകളുടെ കണക്കെടുപ്പ് ഇന്ന് മുതൽ 9 വരെ

0
Img 20180202 Wa0101
മാനന്തവാടി;നേഷണല്‍ ടൈഗര്‍ കണ്‍സര്‍വ്വേഷന്‍ അതോറിറ്റി നടത്തുന്ന കടുവകളുടെ കണക്കെടുപ്പ് ഇന്ന്   മുതൽ 9 വരെ നടക്കും      .2014 ല്‍ നടന്ന കണക്കെടുപ്പില്‍ കേരളത്തില്‍ 136 കടുവകളെയായിരുന്നു കണ്ടെത്തിയത്.നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന സര്‍വ്വെയിലും കടുവകളുടെ എണ്ണത്തില്‍ മുപ്പത് ശതമാനമെങ്കിലും വര്‍ദ്ധനവുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.ദേശീയ കടുവാ സംരക്ഷണ അതോരിറ്റി നടത്തുന്ന നാലാമത് സര്‍വ്വെയാണ് ഇന്ന് മുതല്‍ രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്നത്.2006 മുതലാണ് ദേശീയാടിസ്ഥാനത്തില്‍ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചത്.ഓരോ നാല് വര്‍ഷം കൂടുമ്പോഴും നടത്തുന്ന കണക്കെടുപ്പുകളില്‍ രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധ്‌നവാണ് രേഖപ്പെടുത്തുന്നത്.2006 ല്‍ രാജ്യത്ത് 1411 കടുവകളെ കണ്ടത്തിയിരുന്നു.2010 ല്‍ ഇത് 1706 ആയും 2014ല്‍ 2226 ആയും ഉയര്‍ന്നു.2018 ല്‍ രാജ്യത്തെ കടുവകളുടെ എണ്ണം 3000 ത്തിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.പശ്ചിമഘട്ടത്തില്‍ കേരളത്തോട് ചേര്‍ന്നു കിടക്കുന്ന കര്‍ണ്ണാടകയിലാണ് രാജ്യത്ത് കൂടുതല്‍ കടുവകളെ 2014 ല്‍ കണ്ടെത്തിയത്.406 കടവകളാണ് ബന്ദിപ്പൂര്‍,നാഗര്‍ഹോള ഉള്‍പ്പെടെയുള്ള റിസര്‍വ്വുകളില്‍ കണ്െടത്തിയത്.കേരളത്തില്‍ 2006 ല്‍46ഉം 2010ല്‍ 300ഉം 2014 ല്‍ 136 ഉം കടുവകളെയാണ് സര്‍വ്വെയില്‍ കണ്ടെത്തിയത്.2014 ല്‍ കേരളത്തില്‍ കണ്ടെത്തിയ കടുവകളില്‍ നാല്‍പ്പതിന് മുകളില്‍ എണ്ണവും വയനാട് ജില്ലയില്‍ നിന്നായിരുന്നു.ഈ വര്‍ഷം കടുവകളുടെ എണ്ണത്തില്‍ വയനാട്ടിലും വര്‍ദ്ധ്‌നവുണ്ടാവുമെന്നാണ് പ്രതീക്ഷ.ജില്ലയില്‍ വൈല്‍ഡ് ലൈഫ് വിഭാഗത്തില്‍ 23,നോര്‍ത് വയനാട് വിഭാഗത്തില്‍ 21,സൗത് വയനാട് വിഭാഗത്തില്‍ 19 എന്നിങ്ങനെ 63 ബ്ലോക്കുകളാക്കിയാണ് കണക്കെടുപ്പ് നടത്തുന്നത്.ഒരു ബ്ലോക്കില്‍ പരിശീലനം ലഭിച്ച മൂന്ന് വനം വകുപ്പ് ജീവനക്കാര്‍ വീതമാണ് സര്‍വ്വെ നടത്തുക.ഈ വര്‍ഷംപരിസ്ഥിതി പ്രവര്‍ത്തകരെ സര്‍വ്വെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.കടുവകളുടെ സാന്നിദ്ധ്യം നേരിട്ടും അല്ലാതെയും തിറിച്ചറിയുന്ന സര്‍വ്വെക്കൊപ്പം തന്നെ മനുഷ്യരുടെ ഇടപെടലിലൂടെയുള്ള പ്രശ്‌നങ്ങള്‍,ആവാസ വ്യവസ്ഥ തുടങ്ങിയവയും സര്‍വ്വെയിലൂടെ കണ്ടെത്തും.  പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിലെ കണ്‍സര്‍വ്വേഷന്‍ ബയോളജിസ്റ്റ് ഒ വിഷ്ണുവാണ് സംസ്ഥാനത്ത് സര്‍വ്വെക്ക് നേതൃത്വം നല്‍കുന്നത്.    സര്‍വ്വെ വിവരങ്ങള്‍ 20 ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് കൈമാറും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *