April 27, 2024

മാനന്തവാടിയിൽ ബീവറേജ് സമരം ശക്തമാവുന്നു. :ശവമഞ്ചമേന്തി വിലാപയാത്ര നടത്തി

0
Img 20180203 201331

  

     മാനന്തവാടി:   മാനന്തവാടിയിലെ ബീവറേജ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാർ നടത്തുന്ന സമരം 736 ദിവസം പിന്നിട്ടു. അധികാരികളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് മദ്യത്തിന് അടിമകളായ ആളുകൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട്. ശവമഞ്ചമേറി ബിവറേജിലേക്ക് പ്രതിഷേധ മാർച്ച് ഗാന്ധി പ്രതിമക്ക് മുന്നിൽ, കൂട്ട വിലാപം ,പ്രതിഷേധ യോഗം എന്നിവ സംഘടിപ്പിച്ചു .പ്രതിഷേധ പരിപാടി ഓൾ ഇന്ത്യ കോൺഫെഡറേഷൻ എസ്.സി എസ്. ടി ഓർഗനൈസിംഗ് സെക്രട്ടറി ബാബു നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.ഫാദർ മാത്യു കാട്ടറത്ത് മുഖ്യ പ്രഭാഷണം നടത്തി കെ.ആർ ഗോപി വിജേഷ്  പള്ളി വയൽ പി.വി എസ് മുസ കുഞ്ഞബ്ദുള്ള വെള്ള സോമൻ മാക്ക പയ്യമ്പള്ളി മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *