June 20, 2026

കണിയാമ്പറ്റ പഞ്ചായത്തിൽ ഫണ്ടുകൾ വകമാറ്റിയെന്ന് കർഷക സംഘം: നെൽ കർഷകരെ ധനസഹായം നൽകാതെ വഞ്ചിച്ചു.

0
IMG_20180206_115444
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഉല്പാദന മേഖലയിലെ പദ്ധതികളിലെ ഫണ്ടുകൾ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതി വകമാറ്റി സേവന മേഖലയിലേക്ക് മാറ്റിയതായി കർഷക സംഘം കണിയാമ്പറ്റ മേഖലാ കമ്മിറ്റി  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

     പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വർഷ പദ്ധതി തയ്യാറാക്കൽ സംബന്ധിച്ച് വ്യക്തമായ മാർഗ്ഗരേഖയും  സർക്കാർ ഉത്തരവും നിലനിൽക്കെ നെൽ കർഷകർക്ക് ലഭിക്കേണ്ട കൂലി ചിലവ് സബ്സിഡി മൂന്നിൽ ഒന്നായി വെട്ടിച്ചുരുക്കിയ കണിയാമ്പറ്റയിലെ യു.ഡി.എഫ്. ഭരണ സമിതിക്കെതിരെ വകുപ്പുതല നടപടി എടുക്കണമെന്ന്  ഇവർ ആവശ്യപ്പെട്ടു. 
       500 ഹെക്ടറിൽ കൃഷിയിറക്കിയ 1017 നെൽകർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യം കരാറുകാർക്ക് ലഭിക്കുന്ന തരത്തിലാണ് നിർമ്മാണ മേഖലയിലേക്ക് വകമാറ്റിയത്. കർഷക വിരുദ്ധ സമീപനത്തിനും തെറ്റായ കീഴ് വഴക്കത്തിനുമെതിരെ  വകുപ്പ് മന്ത്രി, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയതായും ഇവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *