കൈവശഭൂമിയിൽ തോട്ടം ഉടമയും റവന്യൂ വകുപ്പുദ്യോഗസ്ഥനും ചേർന്ന് വേലി പൊളിച്ചതായി പരാതി.
കൽപ്പറ്റ: തോട്ടം തൊഴിലാളിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ റവന്യു വകുപ്പുദ്യോഗസ്ഥരും തോട്ടം ഉടമയും ചേർന്ന് വേലി പൊളിച്ചതായി പരാതി. കൽപ്പറ്റ വില്ലേജിൽ പെരുന്തട്ട നടപ്പാറ മാറാട്ടുകളത്തിൽ അന്നക്കുട്ടി മകൻ റോയ് ദേവസ്യ എന്നിവരുടെ കൈവശമുള്ള 30 സെന്റ് സ്ഥലത്താണ് വില്ലേജ് ഓഫീസർ എ. ചന്ദ്രനും എസ്റ്റൺ ടീ എസ്റ്റേറ്റ് തോട്ടം ഉടമയും ചേർന്ന് വേലി തകർത്തത്. ഇതിനെതിരെ കൈവശക്കാർ കൽപ്പറ്റ പൊലീസിൽ പരാതി നൽകി.
എൽ സ്റ്റൺ എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ അന്നക്കുട്ടിയുടെ മാതാപിതാക്കൾക്ക് 1960-ൽ തോട്ടം ഉടമയായ സൂര്യമ്പത്ത് ജന്മി കുടുംബം ദാനമായി നൽകിയതാണ് ഭൂമി . തൊഴുത്ത് നിർമ്മിച്ച് കാലി വളർത്തുന്നതിന് നൽകിയ ഭൂമിയിൽ പിന്നീട് ഇവർ വീട് വെച്ച് താമസമാക്കി. വർഷങ്ങൾക്ക് ശേഷം പുതിയ മാനേജ്മെന്റായ എൽ സ്റ്റൺ എസ്റ്റേറ്റ് ഉടമകൾ വീട് നശിപ്പിച്ചപ്പോൾ പൊലീസിൽ അന്നക്കുട്ടിയും കുടുംബവും പരാതി നൽകിയിരുന്നു. 2016-17 ൽ കൽപ്പറ്റ വില്ലേജിൽ 20 സെന്റ് സ്ഥലത്തിന് നികുതി സ്വീകരിക്കുകയും ചെയ്തു. നിലവിൽ കൽപ്പറ്റ കോടതിയിൽ കേസും ഇൻഞ്ചക്ഷൻ ഉത്തരവും നിലനിൽക്കെയാണ് വേലി പൊളിച്ചതെന്നും പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നിയമ ലംഘനം നടത്തിയതെന്നും ഇവർ പറഞ്ഞു. കേസ് ഈ മാസം 20-ന് പരിഗണിക്കാനിരിക്കെയാണ് സംഭവം.






Leave a Reply