June 20, 2026

തവിഞ്ഞാൽ ഉദയഗിരി ഗവ:എൽ.പി.സ്കൂൾ വാർഷികാഘോഷം 9ന്

0
20180206_121306
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ ഉദയഗിരി ഗവ:എൽ.പി.സ്കൂൾ വാർഷികാഘോഷം 9ന് നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ജില്ലയിലെ മികച്ച പി.ടി.എ.അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ഇതിനകം ഉദയഗിരി എൽ.പി.സ്ക്കൂൾ നേടി കഴിഞ്ഞു. മാതൃഭാഷക്കും ഇംഗ്ലീഷ് ഭാഷക്കും ഒരുപോലെ പ്രാധാന്യം നൽകി വരുന്ന ഈ സർക്കാർ വിദ്യാലയം പുരസ്ക്കാര നിറവിലുമാണ് 9 ന് വൈകീട്ട് 6 മണി മുതലാണ് വാർഷികാഘോഷ പരിപാടികൾ നടക്കുയെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ്.സവിതമ്മ മാത്യു, പി.ടി.എ വൈസ് പ്രസിഡന്റ് പി.ചന്ദ്രബാബു, അംഗങ്ങളായ പി.ആർ.സുധീഷ്, ടി. ഷിബി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *