July 28, 2026

66-മത് സീനിയർ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ്: ദീപശിഖ പ്രയാണം 18-മുതൽ .

0
IMG_20180208_122859-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരളത്തിന്റെ വോളിബോൾ വളർച്ചക്കായി പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ഗോകുലവും എമ്രാൾഡും കൈകോർക്കുന്നു. ഫെബ്രുവരി 21 മുതൽ 26 വരെ കോഴിക്കോട്  സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ   നടക്കുന്ന 66-മത് സീനിയർ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഫൈനാൻസ് കമ്മിറ്റി  വൈസ് ചെയർമാൻ പി.വി.ഫൈസൽ കൽപറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.         ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി നടക്കുന്ന ദീപശിഖ പ്രയാണം 18-ന് ആരംഭിക്കും. ജിമ്മി ജോർജ് ഉൾപ്പെടെ നിരവധി താരങ്ങളെ വളർത്തിയ കണ്ണൂരിലെ അച്ചുതകുറുപ്പിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ വയനാട്ടിലും പര്യടനം നടത്തും. 

    28 പുരുഷ ടീമുകളും 26 – വനിത ടീമുകളുമാണ് 66-മത് ചാമ്പ്യൻ ഷിപ്പിൽ മാറ്റുരക്കുന്നത്. ടൈറ്റിൽ സ്പോൺ സർ ഗോകുലം ഗ്രൂപ്പും ഇവന്റ് സ്പോൺസർ എമ്രാൾഡ് ഗ്രൂപ്പും ആണ്.  20-ന് വൈകുന്നേരം അഞ്ചിന് ട്രേഡ് സെൻറർ ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജ്യത്തിനായി കളിച്ച സംസ്ഥാനത്തെ മുതിർന്ന വോളി താരങ്ങളെ ചടങ്ങിൽ ആദരിക്കും. സീനിയർ താരങ്ങൾക്ക് പ്രിവിലേജ് കാർഡുകളും സമ്മാനിക്കും. ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി സ്പോർട്സ് എക്സ്പോ ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.  ഏഷ്യൻ ഗെയിംസിനുള്ള വനിതാ , പുരുഷ ടീമുകളെ ദേശീയ ചാമ്പ്യൻഷിപ്പിൽ നിന്നാണ് തിരഞ്ഞെടുക്കുക.
വാർത്താ സമ്മേളനത്തിൽ പി.കെ. അനിൽകുമാർ, ഷാജി എന്നിവരും പങ്കെടുത്തു.
    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *