September 6, 2026

കാട്ടിക്കുളം റോഡിന്റെ ശോച്യാവസ്ഥ; ഐഎൻടിയുസി പ്രവർത്തകർ റോഡ് ഉപരോധിച്ചു

0
mty-intuc-8
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന മാനന്തവാടി-
കാട്ടിക്കുളം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി
പ്രവർത്തകർ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന
സമയങ്ങളിൽ അവരുടെ ആഡംബര കാറുകൾക്ക് കേടുപറ്റാതിരിക്കാൻ മാത്രം റോഡിലെ
കുഴികൾ അടച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണ് ഒ.ആർ. കേളു എംഎൽഎ
ശ്രമിക്കുന്നതെന്നും സമ്പൂർണ്ണമായും റോഡ് ഗതാഗതയോഗ്യമാക്കുന്നത് വരെ
സമരങ്ങളുമായി മുന്നോട്ടു പോവുമെന്നും നേതാക്കൾ പറഞ്ഞു. മണ്ഡലം കോൺഗ്രസ്
കമ്മറ്റി പ്രസിഡന്റ് റഷീദ് തൃശിലേരി ഉദ്ഘാടം ചെയ്തു. ഷിനോജ് അണമല
അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി എ.എം. നിശാന്ത്, സുശോഭ്,
സുധീഷ്, ധർമ്മൻ, ജ്യോഷിത്ത്, സതീശൻ, വർക്കി, ഷാജി ഫിലിപ്പ് എന്നിവർ
പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *