June 20, 2026

കബനി നദിയിലെ ജല സംരക്ഷണത്തിന് നടപടി സ്വീകരിക്കണം സി പി ഐ .

0
2-1
By ന്യൂസ് വയനാട് ബ്യൂറോ
 .
മാനന്തവാടി: വയനാട് ജില്ലായിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തിലെ രൂക്ഷമായ വരൾച്ചയ്ക്ക് പരിഹാരമായി കബനി നദിയിലെ ജലം ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സി പിഐ ജില്ലാസമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.കാവേരി ട്രിബ്യൂണൽ വയനാടിന് 21 ടി എംസി ജലം കബനിയിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്.5.74 ടിഎംസി ജലം മാത്രമാണ് വയനാട് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്. ജലം ഉപയോഗിക്കുന്നതിന് അനുവദിച്ച 80 കോടി രൂപ ഉടൻ അനുവദിക്കണമെന്നും കുടുതൽ തുക അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
 പുൽപ്പള്ളി, മുള്ളൻകൊല്ലി, പുതാടി പഞ്ചായത്തുകളിൽ രൂക്ഷമായ വരൾച്ചായാണ് അനുഭവപെടുന്നത്.സർക്കാർ പദ്ധതികൾ കാലതാമസം കുടതെ നടപ്പിലാക്കണമെന്നും കഴിഞ്ഞ2 വർഷമായി കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലാ വയനാടയിരുന്നുവെന്നും അനുവദിച്ചതുക പോരെങ്കിൽ കുടുതൽ തുക അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *