May 30, 2026

വിദ്യാലയങ്ങളിൽ ആദിവാസി ചൂഷണം: സര്‍ക്കാര്‍അനുവദിച്ച ഗ്രാന്റ് തുകയില്‍ നിന്നും പി.ടി.എ ഫണ്ട് എന്ന പേരില്‍ പണം തട്ടിയെടുക്കന്നതായി പരാതി.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എസ്ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് നല്‍കുന്നതിനായി സര്‍ക്കാര്‍അനുവദിച്ച ഗ്രാന്റ് തുകയില്‍ നിന്നും പി.ടി.എ ഫണ്ട് എന്ന പേരില്‍ പണം തട്ടിയെടുക്കന്നതായി പരാതി. മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന എസ്ടി വിഭാഗം കുട്ടികളുടെ രക്ഷിതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. എസ്ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഗ്രാന്റ് വിതരണം ചെയ്തതില്‍ നിന്നും 200 രൂപ വീതം പി.ടി.എ ഫണ്ട് എന്ന പേരില്‍ പ്രാധാന അധ്യാപിക പണം ഈടാക്കിയെന്നാണ് പരാതി. എന്നാല്‍ റസീത് ചോദിച്ചപ്പോള്‍ അത് നല്‍കാതെ പി.ടി.എ തീരുമാനമാണെന്നും പരാതി നല്‍കാനുമാണ് പ്രാധാന അധ്യാപിക പറഞ്ഞത്. ഈ ചൂഷണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഓഫീസര്‍, ജില്ലാ ട്രൈബല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ വയനാട് എന്നിവര്‍ക്ക് പരാതി നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ ഒ.പി. വിജയന്‍, ഡി.ആര്‍. രാജേഷ്, ബാലന്‍ അടിച്ചിലാടി എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *