May 16, 2024

നടവയൽ മേഖലയിലെ രൂക്ഷമായ വന്യമൃഗശല്യം ,ജനകിയ സമരസമിതി പ്രക്ഷോഭത്തിലേക്ക്

0
 നടവയൽമേഖലയിലെ അതിരൂക്ഷമായ വന്യമൃഗശല്യത്തിൽ  പൊറുതിമുട്ടിയ നാട്ടുകാർ ജനകീയ സമിതി രൂപികരിച്ച് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു .വനാതിർത്തി ഗ്രാമങ്ങളിൽ കൃഷിയും ,ജനജീവിതവും വഴിമുട്ടിയ അവസ്ഥയിലും , വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപെട്ട വനം വകുപ്പിനോ ,മാറി വരുന്ന സർക്കാരുകൾക്കോ കഴിയുന്നില്ല .ഇതിൽ പ്രതിഷേധിച്ച് ഈ മാസം 12 ന് ജനകീയ സമരസമിതിയുടെ നേതൃത്ത്വത്തിൽ നടവയൽവില്ലേജ് ഓഫീസ് രാവിലെ 10 മണി മുതൽ ഉപരോധിക്കും ,കർഷകരുടെ ആവശ്യങ്ങൾ ഇവയാണ് .നടവയലിൽ പേരൂർ അയനി മൂല കോളനി മുതൽ മാന്തടം  കടവു വരെ നാലര കിലോമീറ്റ റും, കോച്ചേരി കടവു മുതൽ നെയ്ക്കുപ്പ പാത്രമൂല കോളനി വരെ അഞ്ച് കിലോമീറ്റർ ദുരവും വനാതിർത്തി ഭാഗത്ത് വൈദ്യുതി വേലി നവീകരിക്കുക .മികവുറ്റ ബാറ്ററികളും ,ചാർജറുകളും ,അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുക .വൈദ്യുതി വേലി  സംരക്ഷണത്തിന് വേണ്ടത്ര ജീവനക്കാരെ നിയമിക്കുക .നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ രാത്രി കാവൽസ് ക്വാഡുകൾക്ക് രൂപം നല്കുക , അവർക്ക് വേണ്ട ഉപകരണങ്ങളും വേതനവും അനുവദിക്കുക .വനാതിർത്തിയിൽ ചതുപ്പുകളിൽ മുൾചെടി വേലികൾ നട്ടുപിടിപ്പിക്കുക .
ശാശ്വത പരിഹാരത്തിനായി കർഷകർ ആവശ്യപെടുന്ന കാര്യങ്ങൾ ഇവയാണ് .വനാതിർത്തി മേഖലയിൽ റെയിൽ പാളഫെൻസിംങ് സംവിധാനം സ്ഥാപിക്കുക .സ്ഥിരം നാട്ടിലിറങ്ങി കുഴപ്പം സൃഷ്ടിക്കുന്ന ആനകളെ പിടികൂടി മെരുക്കി വനപരിപാലന സേനയുടെ ഭാഗമാക്കുക .
വയനാട്ടിൽ ഒരു സുവോളി ജിക്കൽ പാർക്ക് ആരംഭിച്ച് പ്രശനക്കാരായ വന്യമൃഗങ്ങളെ പുനരധിവസിപ്പിക്കുക .ഓരോ വർഷവും വന്യമൃഗ പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് വകയിരുത്തുക ,നഷ്ട്ടപരിഹാര തുക പുന:നിർണ്ണയിക്കുക .തുടങ്ങിയ ആവശ്വങ്ങളാണ് ജനകീയ സമരസമിതി ഉന്നയിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *