May 30, 2026

മലബാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 13 മുതൽ മീനങ്ങാടിയിൽ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
By ന്യൂസ് വയനാട് ബ്യൂറോ
 മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 68-ാമത് മലബാര്‍ ബൈബിള്‍കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫെബ്രുവരി 13 മുതല്‍ 17 വരെ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളീകാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 
വിവിധ ദിവസങ്ങളില്‍ റവ. ഫാ. ഷാജി തുമ്പേച്ചിറയില്‍, ഫാ. ജിബി വാഴൂര്‍, ഫാ. റോയി കട്ടച്ചിറ, ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍,  ഫാ. എല്‍ദോ കുറ്റിച്ചിറക്കുടിയില്‍ എന്നിവര്‍ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ഗാനശുശ്രൂഷയ്ക്ക് ചാലക്കുടി ഡിവൈന്‍ വോയ്‌സ് നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകിട്ട് 5:30 മുതല്‍ 8:30 വരെയാണ് കണ്‍വെന്‍ഷന്‍. 
17 ന് ശാമുവേല്‍ മോര്‍ പീലക്‌സിനോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും ഉച്ചയ്ക്ക്  ഒരുമണി വരെ ധ്യാനയോഗവും നടത്തപ്പെടും. സ്വാഗതസംഘ യോഗത്തില്‍ ജോര്‍ജ്ജ് മനയത്ത് കോര്‍എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഫാ. മീഖായേല്‍ ജേക്കബ് പുല്യാട്ടേല്‍ ഫാ. വിപിന്‍ കുരുമോളത്ത്, ഫാ.അതുല്‍ കുമ്പളംപുഴയില്‍, ട്രസ്റ്റി വില്‍സണ്‍ തത്തോത്ത്, ജോ. ട്രസ്റ്റി ഏലിയാസ് ഞണ്ടുകുളത്തില്‍, സെക്രട്ടറി ബിനു മണിയിരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *