April 26, 2024

പ്രദക്ഷിണത്തിന് ആയിരങ്ങൾ കല്ലോടിയിൽ പ്രധാന തിരുനാൾ ഞായറാഴ്ച

0
Fb Img 1518273580957
കല്ലോടിയിൽ പ്രധാന തിരുനാൾ ഞായറാഴ്ച 
മാനന്തവാടി:
വയനാട്ടിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ മരിയന്‍ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കല്ലോടി സെന്‍റ് ജോര്‍ജ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ ദൈവമാതാവിന്‍റെയും, വി.സെബാസ്ത്യാനോസിന്‍റെയും തിരുനാള്‍  ഞായറാഴ്ച സമാപിക്കും. ആഘോഷങ്ങള്‍ക്ക് വികാരി .ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര കൊടിയേറ്റിയതോടെയാണ് പതിനൊന്ന് ദിവസത്തെ തിരുനാളിന് തുടക്കമായത്.  അസി .വികാരി ഫാദര്‍ സുനില്‍ മഠത്തില്‍ സഹകാര്‍മ്മികനായിരുന്നു,. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ദിവ്യബലി, നൊവേന, വചന പ്രഘോഷണം ഇവ നടത്തി..  മതബോധനം, ഭക്തസംഘടനകള്‍ ഇവയുടെ വാര്‍ഷികം, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു.. ശനിയാഴ്ച  തിരുകര്‍മ്മങ്ങള്‍ക്ക് മുന്‍ വികാരി .ഫാദര്‍ ജോസ് കൊച്ചറയ്ക്കല്‍ മുഖ്യ കാര്‍മ്മീകനായിരുന്നു. രൂപത മതബോധന കേന്ദ്രം ഡയറക്ടർ ഫാ.റോയി തിരുനാൾ സന്ദേശം നൽകി.. പുളിഞ്ഞാംമ്പറ്റ പന്തലിലേക്ക്  നടന്ന വര്‍ണ്ണാഭവും, ഭക്തി സാന്ദ്രവുമായ പ്രദക്ഷിണത്തിൽ ആയിര കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടര്‍ന്ന് മേളകാഴ്ച, അകാശവിസ്മയം ഇവ നടന്നു.. സമാപന ദിവസമായ ഞായറാഴ്ച തിരുനാള്‍ കുര്‍ബ്ബാനക്ക് .ഫാദര്‍ പോള്‍ കൂട്ടാല മുഖ്യ കാര്‍മ്മീകനായിരിക്കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം ഇവയോടെ11 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *