September 1, 2026

ഷുഹൈബിന്റെ കൊലപാതകത്തിൽപ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

0
07-2
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ഭീകരതയിൽ പ്രതിഷേധിച്ചു കൊണ്ട് കൽപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ആഭ്യന്തര മന്ത്രിയുടെ പാർട്ടി കേരളത്തിൽ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ പോലീസ് നിഷ്ക്രിയരാകുന്നുവെന്നും ആഭ്യന്തര വകപ്പ് പിണറായി വിജയൻ ഒഴിയണമെന്നും കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താൻ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട്  കെ പി സി സി മെമ്പർ പി.പി. ആലി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സാലിറാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു. സി. ജയപ്രസാദ്, ഗിരീഷ് കൽപ്പറ്റ, കെ.കെ.രാജേന്ദ്രൻ, എസ്.മണി, കെ.കെ. മുത്തലീബ്, പി.ഇ.ഷംസുദ്ദീൻ, ടി.ജി. ആൻറണി, സുബൈർ ഓണി വയൽ, യു.എ. ജെറീഷ്, സി.കെ. നിഷാദ്, ഷിഹാബ് കച്ചാസ്, പി.പ്രതാപ്, സലീം കാരേടൻ, എം ജി .സുനിൽകുമാർ, സുനീർ ഇത്തിക്കൽ,  പി.ആബീദ് എന്നിവർ സംസാരിച്ചു. പി.അഗസ്റ്റിൻ, കെ.ജിൻസൺ, കെ.കെ.അൻസാർ, സോനു എമിലി ,മഹേഷ് കേളോത്ത്, കെ.പ്രകാശൻ, ഷമീർ ബാബു,എം.ജി.മോഹൻകുമാർ, ബിജുരാജ്, ആൽബർട്ട് പെരുന്തട്ട, അമലേഷ് പെരുന്തട്ട എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *