April 25, 2024

പുതുക്കിയ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കും

0
 
 പൊതുവിതരണ വകുപ്പിന്റെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമുള്ള റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഇന്ന് (ഫെബ്രുവരി 15) മുതല്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കും.റേഷന്‍ കാര്‍ഡ് പുതുക്കല്‍ സമയത്ത് എന്തെങ്കിലും കാരണത്താല്‍ ഫോട്ടോയെടുത്തു റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാതെ പോയ കാര്‍ഡ് ഉടമകള്‍ (പഴയ റേഷന്‍ കാര്‍ഡ് ഹാജരാക്കണം), റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയ ആരംഭിച്ചതിനുശേഷം താല്‍ക്കാലിക റേഷന്‍ കാര്‍ഡ് കൈപ്പറ്റിയിട്ടുള്ള കാര്‍ഡ് ഉടമകള്‍, റേഷന്‍ കാര്‍ഡ് പുതുക്കല്‍ സമയത്ത് ഫോട്ടോ എടുത്തിട്ടും കാര്‍ഡ് ലഭിക്കാത്തവര്‍ (പഴയ റേഷന്‍ കാര്‍ഡ് ഹാജരാക്കണം), സംസ്ഥാനത്തോ സംസ്ഥാനത്തിനു പുറത്തോ ഒരു റേഷന്‍ കാര്‍ഡിലും പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത കുടുംബങ്ങള്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത് . കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാഫോറം www.civilsupplieskerala.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം പഞ്ചായത്ത്, മുനിസിപ്പാലിറ്റിയില്‍ നിന്നു ലഭിച്ച റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് ,പുതിയ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടേണ്ട മുഴുവന്‍ ആളുകളുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗ്യാസ് കണ്‍സ്യൂമര്‍ ബുക്ക്, ഇലക്ട്രിസിറ്റി ബില്‍, ഉടമസ്ഥന്റെ ബാങ്ക് പാസ്സ് ബുക്ക് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  കുടുംബനാഥയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ്  ഫോട്ടോകള്‍ ( ഒരെണ്ണം അപേക്ഷയുടെ നിശ്ചിത സ്ഥലത്ത്  പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തേണ്ടതും, ഒരെണ്ണം അപേക്ഷയോടൊപ്പം ക്ലിപ്പ് ചെയ്ത് വെക്കേണ്ടതുമാണ്. )
 വൈത്തിരി താലൂക്കില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന സമയവിവര പട്ടിക യഥാക്രമം വൈത്തിരി, പൊഴുതന ഫെബ്രുവരി 15, 22, മാര്‍ച്ച് 02,  കല്‍പ്പറ്റ, വെങ്ങപ്പള്ളി, കോട്ടത്തറ ഫെബ്രുവരി 19, 23, മാര്‍ച്ച് 5, പടിഞ്ഞാറത്തറ, തരിയോട് ഫെബ്രുവരി 20, 26, മാര്‍ച്ച് 6, മുട്ടില്‍, കണിയാമ്പറ്റ ഫെബ്രുവരി 16, 27, മാര്‍ച്ച് 7 മേപ്പാടി, മൂപ്പനാട് ഫെബ്രുവരി 21, 28, മാര്‍ച്ച് 8.
 ബത്തേരി താലൂക്കില്‍ ഫെബ്രുവരി 19ന് ബത്തേരി മുന്‍സിപ്പാലിറ്റി, നെന്‍മേനി നൂല്‍പ്പുഴ പഞ്ചായത്തിലുള്ളവര്‍ക്ക്. ഫെബ്രുവരി 20ന് അമ്പലവയല്‍ മീനങ്ങാടി, പൂതാടി. ഫെബ്രുവരി 21 ന് മുളളന്‍കൊല്ലി , പുല്‍പ്പളളി  പഞ്ചായത്തിലെ കാര്‍ഡുടമകള്‍
      അപേക്ഷയില്‍ നല്‍കിയിട്ടുളള വിവരങ്ങള്‍ക്ക് കാര്‍ഡുടമ പൂര്‍ണ്ണ ഉത്തരവാദിയായിരിക്കും.കുടുംബ റേഷന്‍ കാര്‍ഡ് വിഭജിച്ച്  പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കുന്നതിനും റേഷന്‍ കാര്‍ഡിലെ തിരുത്തലുകള്‍ കൂട്ടിചേര്‍ക്കലുകള്‍ ഒഴിവാക്കലുകള്‍ റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്  എന്നിവയ്ക്കുളള അപേക്ഷകള്‍ സ്വികരിക്കുന്ന തീയതി പിന്നീട് അറിയിക്കും.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *