April 26, 2024

ക്ഷീരകര്‍ഷകപരിശീലനം 19 മുതൽ 24 വരെ

0
 കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ പരിശീലനം നല്‍കുന്നു. ഡയറി ഫാം ഫെബ്രുവരി 19  മുതല്‍ 24 വരെയാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 19 ന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുമായി പരിശീലന കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പരിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പുതുക്കിയ റേഷന്‍ കാര്‍ഡ് 
അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും
…………………………………………
 
 പൊതുവിതരണ വകുപ്പിന്റെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമുള്ള റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഇന്ന് (ഫെബ്രുവരി 15) മുതല്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കും.റേഷന്‍ കാര്‍ഡ് പുതുക്കല്‍ സമയത്ത് എന്തെങ്കിലും കാരണത്താല്‍ ഫോട്ടോയെടുത്തു റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാതെ പോയ കാര്‍ഡ് ഉടമകള്‍ (പഴയ റേഷന്‍ കാര്‍ഡ് ഹാജരാക്കണം), റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയ ആരംഭിച്ചതിനുശേഷം താല്‍ക്കാലിക റേഷന്‍ കാര്‍ഡ് കൈപ്പറ്റിയിട്ടുള്ള കാര്‍ഡ് ഉടമകള്‍, റേഷന്‍ കാര്‍ഡ് പുതുക്കല്‍ സമയത്ത് ഫോട്ടോ എടുത്തിട്ടും കാര്‍ഡ് ലഭിക്കാത്തവര്‍ (പഴയ റേഷന്‍ കാര്‍ഡ് ഹാജരാക്കണം), സംസ്ഥാനത്തോ സംസ്ഥാനത്തിനു പുറത്തോ ഒരു റേഷന്‍ കാര്‍ഡിലും പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത കുടുംബങ്ങള്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത് . കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാഫോറം www.civilsupplieskerala.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം പഞ്ചായത്ത്, മുനിസിപ്പാലിറ്റിയില്‍ നിന്നു ലഭിച്ച റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് ,പുതിയ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടേണ്ട മുഴുവന്‍ ആളുകളുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗ്യാസ് കണ്‍സ്യൂമര്‍ ബുക്ക്, ഇലക്ട്രിസിറ്റി ബില്‍, ഉടമസ്ഥന്റെ ബാങ്ക് പാസ്സ് ബുക്ക് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  കുടുംബനാഥയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ്  ഫോട്ടോകള്‍ ( ഒരെണ്ണം അപേക്ഷയുടെ നിശ്ചിത സ്ഥലത്ത്  പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തേണ്ടതും, ഒരെണ്ണം അപേക്ഷയോടൊപ്പം ക്ലിപ്പ് ചെയ്ത് വെക്കേണ്ടതുമാണ്. )
 വൈത്തിരി താലൂക്കില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന സമയവിവര പട്ടിക യഥാക്രമം വൈത്തിരി, പൊഴുതന ഫെബ്രുവരി 15, 22, മാര്‍ച്ച് 02,  കല്‍പ്പറ്റ, വെങ്ങപ്പള്ളി, കോട്ടത്തറ ഫെബ്രുവരി 19, 23, മാര്‍ച്ച് 5, പടിഞ്ഞാറത്തറ, തരിയോട് ഫെബ്രുവരി 20, 26, മാര്‍ച്ച് 6, മുട്ടില്‍, കണിയാമ്പറ്റ ഫെബ്രുവരി 16, 27, മാര്‍ച്ച് 7 മേപ്പാടി, മൂപ്പനാട് ഫെബ്രുവരി 21, 28, മാര്‍ച്ച് 8.
 ബത്തേരി താലൂക്കില്‍ ഫെബ്രുവരി 19ന് ബത്തേരി മുന്‍സിപ്പാലിറ്റി, നെന്‍മേനി നൂല്‍പ്പുഴ പഞ്ചായത്തിലുള്ളവര്‍ക്ക്. ഫെബ്രുവരി 20ന് അമ്പലവയല്‍ മീനങ്ങാടി, പൂതാടി. ഫെബ്രുവരി 21 ന് മുളളന്‍കൊല്ലി , പുല്‍പ്പളളി  പഞ്ചായത്തിലെ കാര്‍ഡുടമകള്‍
      അപേക്ഷയില്‍ നല്‍കിയിട്ടുളള വിവരങ്ങള്‍ക്ക് കാര്‍ഡുടമ പൂര്‍ണ്ണ ഉത്തരവാദിയായിരിക്കും.കുടുംബ റേഷന്‍ കാര്‍ഡ് വിഭജിച്ച്  പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കുന്നതിനും റേഷന്‍ കാര്‍ഡിലെ തിരുത്തലുകള്‍ കൂട്ടിചേര്‍ക്കലുകള്‍ ഒഴിവാക്കലുകള്‍ റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്  എന്നിവയ്ക്കുളള അപേക്ഷകള്‍ സ്വികരിക്കുന്ന തീയതി പിന്നീട് അറിയിക്കും.
 
മിലിട്ടറി മൊബൈല്‍ ക്യാന്റീന്‍
………………………………………..
 ജില്ലയിലെ മിലിട്ടറി മൊബൈല്‍ ക്യാന്റീന്‍ ഫെബ്രുവരി 20 മുതല്‍ 24 വരെ കല്‍പ്പറ്റ ജിനചന്ദ്ര മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കും.
മുട്ടക്കോഴി  വളര്‍ത്തലില്‍ പരിശീലനം
…………………………..
 കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 19, 20 തീയതികളില്‍ മുട്ടക്കോഴി  വളര്‍ത്തലില്‍ പരിശീലനം നല്കുന്നു.പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 15ന് രാവിലെ 10 മുതല്‍ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
ഇ-ടെണ്ടര്‍ ക്ഷണിച്ചു
………………………………….
 ഇരുളം ഗവ.ഹൈസ്‌കൂളില്‍ സ്‌കൂള്‍ ബസ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ഇ-ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി 22 വരെ ടെണ്ടര്‍ സ്വീകരിക്കും. 26ന് രാവിലെ 11ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04936 238828.
സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം;
30 ഒഴിവുകള്‍
………………………………………………
 സൗദി അറേബ്യയിലെ ഡോ. സോളിമാന്‍ ഫകീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള 40 വയസ് കവിയാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ 30. ഫെബ്രുവരി 22നകം www.norkaroots.net എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. വിവരങ്ങള്‍ സൈറ്റില്‍ ലഭിക്കും. 
 
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 
സ്വയം തൊഴില്‍ പരിശീലനം ആരംഭിച്ചു
…………………………………………………………………..
       ശരണ്യ സ്വയം തൊഴില്‍ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിച്ച മാനന്തവാടി താലൂക്കിലെ 123 പേര്‍ക്കുളള സൗജന്യ സംരംഭകത്വ വികസന പരിശീലനം മാനന്തവാടി ബി.ആര്‍.സി ഹാളില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് ഉദ്ഘാടനം ചെയ്തു.
      ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആറു ദിവസത്തെ പരിശീലനത്തില്‍ കന്നുകാലി പരിപാലനം, വസ്ത്ര നിര്‍മ്മാണം, പലഹാര നിര്‍മ്മാണം, കരകൗശലം, മുട്ടക്കോഴി വളര്‍ത്തല്‍ തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ക്കായി അപേക്ഷിച്ചവരാണ് പങ്കെടുക്കുന്നത്. അതാത് മേഖലകള്‍ക്ക് പുറമെ, സംരംഭകരിലെ ആശയ വിനിമയപാടവം, വ്യക്തിത്വ വികസനം, മാര്‍ക്കറ്റിംഗ് സ്‌കില്‍, സാമ്പത്തിക സാക്ഷരത തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം.
        ഉദ്ഘാടന ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ പ്രദീപാശശി, അദ്ധ്യക്ഷത വഹിച്ചു.  കൗണ്‍സിലര്‍മാരായ ശോഭാ രാജന്‍, കെ.വി. ജുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  എംപ്ലോയ്‌മെന്റ് ഓഫീസര്‍ അബ്ദുള്‍ റഷീദ് ടി സ്വാഗതവും സ്വയം തൊഴില്‍ പരിശീലനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ആല്‍ബിന്‍ ജോണ്‍ നന്ദിയും പറഞ്ഞു.
ആദിവാസി സാക്ഷരതാ കലാ സംഗമങ്ങള്‍ നടത്തി
…………………………………………..
 ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ സാക്ഷരത ശതമാനം ഉയര്‍ത്തുന്നതിന് സാക്ഷരതാ മിഷന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആദിവാസി സാക്ഷരതാ കലാ സംഗമങ്ങള്‍ സംഘടിപ്പിച്ചു. മീനങ്ങാടി, പൊഴുതന, മുള്ളന്‍കൊല്ലി, പൂതാടി, പുല്‍പ്പള്ളി, മേപ്പാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, മാനന്തവാടി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ നടന്ന സംഗമത്തില്‍ മൂവായിരത്തിലധികം ആദിവാസി പഠിതാക്കള്‍ എത്തി.  പഠിതാക്കളുടെ വട്ടക്കളി, നാടന്‍പാട്ട്, ഞാറ്റുപാട്ട്, തിരുവാതിര, തുടങ്ങിയവയും അവരുടെ പരമ്പരാഗത കലാരൂപങ്ങളും അവതരിപ്പിച്ചു. 
താല്‍ക്കാലിക നിയമനം
………………………………………..
മീനങ്ങാടി പോളിടെക്‌നിക് കോളേജില്‍ സി.ഇ സെല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 21ന് രാവിലെ 11 ന് കോളേജില്‍ നടത്തും. ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിംഗ് നിര്‍ബന്ധം.
ഹയര്‍സെക്കണ്ടറിതുല്യത
അധ്യാപക കൂടിക്കാഴ്ച
………………………………………………
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും നടത്തുന്ന ഹയര്‍സെക്കണ്ടറി തുല്യതകോഴ്‌സിന്റെ സമ്പര്‍ക്ക പഠന ക്ലാസുകളിലേക്ക് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുുവരി 17ന് രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ചരിത്രം, ധനശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലാണ് കൂടിക്കാഴ്ച. പ്രസ്തുത വിഷയങ്ങളില്‍ എം.എയും, ബി.എഡ്ഡും സെറ്റും ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.  
അക്ഷരലക്ഷം ഇന്‍സ്ട്രക്ടര്‍ പരിശീലനം 
…………………………………
 സാക്ഷരതാ മിഷന്‍ വികസന/വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന വാര്‍ഡുകളില്‍ സര്‍വ്വെയിലൂടെ കണ്ടെത്തിയ നിരക്ഷരരെ സാക്ഷരരാക്കുന്നതിന് വേണ്ടിയുള്ള അക്ഷരലക്ഷം സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം ഫെബ്രുവരി 16ന് രാവിലെ 10 ന് കല്‍പ്പറ്റ ആര്‍.ടി.ഒ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രേരക്മാരും ഇന്‍സ്ട്രക്ടര്‍മാരും പങ്കെടുക്കണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
…………………………
 പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പടിഞ്ഞാറത്തറ ബി.എസ്.എന്‍.എല്‍. പരിസരത്ത് ഇന്ന് (ഫെബ്രുവരി 15) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
 പ്രേരക് നിയമനം: കൂടിക്കാഴ്ച
…………………………………………….
 നെന്മേനി ഗ്രാമപഞ്ചായത്ത് സമഗ്ര ആദിവാസി സാക്ഷരത തുടര്‍ വിദ്ദ്യാഭ്യാസ  പദ്ധതിയിലേക്ക് പ്രേരകിനെ  തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫെബ്രുവരി 22ന് രാവിലെ 11 വരെ സ്വീകരിക്കും. കൂടിക്കാഴ്ച 11.30 ന് പഞ്ചായത്ത് ഓഫീസില്‍  നടത്തും. യോഗ്യത. 10 ക്ലാസ്സ്. അപേക്ഷകര്‍  18നും 45നും ഇടയില്‍ പ്രായമുളള ആദിവാസി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. 15 വാര്‍ഡിലെ അമ്പലകുന്ന്  കോളനിയിലെ  താമസക്കാര്‍ക്ക് മുന്‍ഗണന).
ആരോഗ്യജാഗ്രത സന്ദേശയാത്ര ജില്ലയില്‍ ആരംഭിച്ചു
………………………………………………………….
 മണ്‍സൂണ്‍ കാലങ്ങളില്‍ കണ്ടു വരുന്ന വിവിധ സാംക്രമികരോഗങ്ങളുടെ വ്യാപനം തടയുന്നതിന് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യജാഗ്രത സന്ദേശയാത്രക്ക് ജില്ലയില്‍ തുടക്കമായി. ആരോഗ്യജാഗ്രത സന്ദേശയാത്ര സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ.സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ജയേഷ് അദ്ധ്യക്ഷത വഹിച്ചു.  ഡോ.കെ.എസ്.അജയന്‍ പദ്ധതി വിശദീകരിച്ചു. ബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യസമിതി അദ്ധ്യക്ഷന്‍ ബാബു അബ്ദുറഹിമാന്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ.സന്തോഷ്, ചെതലയം എച്ച്.ഐ. ടി.പി.ബാബു എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് മനോരഞ്ജന്‍ ആര്‍ട്‌സ് അവതരിപ്പിക്കുന്ന ആരോഗ്യജാഗ്രത ബോധവല്‍ക്കരണ കലാ ജാഥ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പര്യടനം നടത്തി  ഫെബ്രുവരി 16ന് മാനന്തവാടിയില്‍ സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *