April 18, 2024

കോളേജുകളിൽ വിജ്ഞാന സ്രോതസ്സുമായി ശാസ്ത്രയാൻ തുടങ്ങി.

0
Fb Img 1519220179260
    

മാനന്തവാടി.  കേരള സർക്കാരിന്റെയും രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന കലാ -സാംസ്കാരിക-ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര – കാർഷിക-വിദ്യാഭ്യാസ മേളക്ക് മാനന്തവാടി ഗവ: കോളേജിൽ തുടക്കമായി. ശാസ്ത്രയാൻ 2018 എന്ന പേരിൽ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ചലനങ്ങൾ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. പുസ്തക – ചിത്ര പ്രദർശനങ്ങൾ, കവിതാ വിഷ്കാരം, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ഭക്ഷ്യമേള, പരമ്പരാഗത കാർഷിക വിത്തുകളുടെ പ്രദർശനം, മാജിക് ഷോ, യോഗ പരിശീലനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. മേള 22 ന് സമാപിക്കും.പ്രൊഫ. ബീന സദാശിവൻ അദ്ധ്യക്ഷയായി. സീസർ ജോസ്, ജോൺ സി.സി, ഡോ: എൻ.മനോജ്, സുമ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഓൺ ലൈൻ പോർട്ടലായ വികാസ് പീഡിയയെക്കുറിച്ച് സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു ക്ലാസ്സെടുത്തു .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *