September 4, 2026

എടവക വാളേരിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി :5 പേർ അറസ്റ്റിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
എടവക വാളേരിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി 5 പേർ അറസ്റ്റിൽ. എടവക വാളേരി അയില മൂലയിൽ പുഴയരികിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് മാനന്തവാടി അഡീഷണൽ എസ്.ഐ.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചീട്ടുകളി സംഘത്തെ പിടികൂടിയത്.ഇവരിൽ നിന്നും 15520 രൂപയും പിടിച്ചെടുത്തു.നിരവിൽ പുഴ മൂച്ചി കോട്ടത്തിൽ ജംഷീർ (30) തരുവണ മൊയ്തീൻ വീട്ടിൽ ഫൈസൽ (35) പുലികാട് കണിയാംങ്കണ്ടി നാസർ (49) വാളേരി പുത്തൻവീട്ടിൽ അനൂപ് (34) പള്ളിക്കൽ അമ്പിടാറ്റിൽ ഇബ്രാഹീം(54) എന്നിവരാണ് പോലീസ് പിടിയിലായത്.സംഘത്തിൽ മറ്റ് ചിലർ കൂടി ഉണ്ടായിരുന്നെങ്കിലും അവർ ഓടി രക്ഷപെടുകയായിരുന്നു.അയിലമൂലവാളേരി കേന്ദ്രീകരിച്ച് സ്ഥിരം ചീട്ടുകളി നടക്കുന്നുണ്ടന്നാണ് പറയപെടുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *