April 26, 2024

ലാന്റ് അസൈൻമെന്റ് ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം. അഖിലേന്ത്യാകിസാൻ സഭ

0
കേരള ലാന്റ്‌ അസൈൻമെന്റ് ചട്ടം അഥവാ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.സർക്കാർ പട്ടയഭൂമി നിയമപ്രകാരം കൃഷിക്കും വീടിനും മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു. ഖനനത്തിനും കച്ചവട താൽപ്പര്യങ്ങൾക്കും വ്യവസായങ്ങൾ ആരംഭിക്കുന്നതിനും സർക്കാർ പട്ടയഭൂമി ഉപയോഗിച്ചാൽ ഗുരുതരമായ പരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും വയനാട്, ഇടുക്കി പോലുള്ള ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ പ്രകൃതിദുരന്തിന് പോലും ഇടവരുത്തുമെന്നും കേരളത്തിൽ മാഫിയകൾക്ക് മാത്രമാണ് ഈ ഭേദഗതി പ്രയോജനം ചെയ്യുകയെന്നും കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ലാന്റ് അസൈന്റ് ചട്ടം ഭേദഗതിക്കൊരിങ്ങിയപ്പോൾ അ നീക്കം ഇടതുമുന്നണി ചെറുത്തു തോൽപ്പിച്ചതാണ്. ജലം, വായു ,മണ്ണ്, സംരക്ഷിച്ചു കൊണ്ട് പരിസ്ഥിതി സൗഹൃദ വികസനമാണ് ഉണ്ടാകേണ്ടത്.സർക്കാർ ഈ ഭേദഗതിക്കൊരുങ്ങാതെ സംസ്ഥാനത്തെ ഭൂമി പരിസ്ഥിതി സൗഹൃദമായി സംരക്ഷിക്കാൻ നിലവിലുള്ള നിയമം ശക്തമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. 

വാർത്ത സമ്മേളനത്തിൽ ജോണി മറ്റത്തിലാനി, കെ.പി.വിജയൻ, എം.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *