April 20, 2024

മധുവിന്റെ കൊലപാതക കികൾക്കെതിരെ കർശന നടപടിയും കുടുംബത്തിന് ധനസഹായവും നൽകണം: പി.കെ. ജയലക്ഷ്മി

0

കൽപ്പറ്റ: അട്ടപ്പാടിയിൽ മാനസികാസ്വാസ്ഥ്യമുള്ള മധു എന്ന പട്ടികവർഗ്ഗ യുവാവിനെ നിഷ്കരുണം മർദ്ധിച്ചു കൊന്ന സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും കെ.പി.സി.സി.എക്സിക്യൂട്ടീവ് അംഗവുമായ പി കെ ജയലക്ഷ്മി പറഞ്ഞു. മധുവിന്റെ കുടുംബത്തിന് അർഹമായ ധനസഹായം നൽകി സർക്കാർ ആ കുടുംബത്തെ ഏറ്റെടുക്കണം. സദാചാര പൊലീസ് ചമഞ്ഞ് നീചമായ കൊലപാതകത്തിൽ പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാതൃകപരമായ ശിക്ഷ ഉറപ്പാക്കണം. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയും മുഖ്യമന്ത്രിയും ഈ സംഭവത്തിന് മറുപടി പറയണം. ഇനിയൊരു സംഭവവും ഇങ്ങനെ ആവർത്തിക്കാൻ പാടില്ല. ദളിതരോടുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്. സംഭവത്തിൽ അപലപിക്കുന്നതായും മധുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ജയലക്ഷ്മി പ്രസ്താവനയിൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *