March 29, 2024

കേന്ദ്രമന്ത്രി സഭയില്‍ എട്ട് മലയാളികള്‍ ഉണ്ടായിട്ടും ഒന്നും ലഭിച്ചില്ല: കുമ്മനം

0
Kummanam Bjp Dist
കേന്ദ്രമന്ത്രി സഭയില്‍ എട്ട് മലയാളികള്‍ ഉണ്ടായിരുന്ന ഒരുകാലം ഉണ്ടായിരുന്നു. അന്ന് കേരളത്തിന് എന്താണ് ലഭിച്ചതെന്ന് ഇടത്-വലത് മുന്നണികള്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വികാസ് യാത്രയോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടന്ന ജില്ലാ ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാര്‍ കേരളത്തിന് വാരിക്കോരി നല്‍കുന്നു. ദേശീയപാത വികസനം. സമ്പൂര്‍ണ്ണ വൈദ്യുതീകരണം, ഗ്രാമീണ റോഡുകളുടെ വികസനം, ആദിവാസി വികസനം തുടങ്ങിയ എല്ലാ മേഖലകളിലും കോടികണക്കിന് രൂപ അനുവദിക്കുന്നു. എന്നാല്‍ പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കേരളത്തിന് ആലസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം പിന്നോട്ടാണ്. കേരളത്തില്‍ രണ്ട് തരം രാഷ്ട്രീക്കാരാണുള്ളത്. കളങ്കിത രാഷ്ട്രീയക്കാരും ആദര്‍ശ രാഷ്ട്രീയക്കാരും. കളങ്കിത രാഷ്ട്രീക്കാരുടെ കൈയിലാണ് സംസ്ഥാന ഭരണം. ബിജെപി ആദര്‍ശ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, ചികിത്സ തുടങ്ങിയ മേഖലകളില്‍പോലും കേരളത്തിന് മുന്നേറാനാകുന്നില്ല. പുറംതൊലി എന്തായാലും ഗുണമാകില്ലെന്നും പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. സംസ്ഥാന ജനറല്‍സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, മേഖലാ പ്രസിഡന്റ് വി വി രാജന്‍, ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍ സെക്രട്ടറി പി ജി ആനന്ദ്കുമാര്‍, പി സി മോഹനന്‍, കെ സദാനന്ദന്‍, കൂട്ടാറ ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *