April 24, 2024

ആദിവാസിയുവാവിന്റെ മരണം: പാക്കം ഓണന്‍ പണിയ കോളനിയിലെ കുടുംബങ്ങള്‍ ആശങ്കയില്‍

0
Aji
കല്‍പറ്റ- വാഴവറ്റ പാക്കം ഓണന്‍ പണിയ കോളനിയിലെ കൃഷ്ണന്‍-മോളി ദമ്പതികളുടെ മകന്‍ അജിയുടെ(19) മരണം കുടുംബാംഗങ്ങളെയും സമീപവാസികളെയും ദുഃഖത്തിലും ആശങ്കയിലുമാക്കി. ഡിഫ്തീരിയയാണ് അജിയുടെ ജീവനെടുത്തതെന്ന സംശയമാണ്  ആശങ്കയ്ക്ക് കാരണം.. ചുമയ്ക്കും ശ്വാസംമുട്ടലിനും  ചികിത്സയിലിരിക്കെ 21നു രാത്രിയായിരുന്നു അജിയുടെ മരണം. 
അജി ഡിഫ്തീരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായാണ് കോളനിക്കടുത്ത് താമസിക്കുന്നവര്‍ പറയുന്നത്. ഇക്കാര്യം  സമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ കോളനിയിലെത്തി അന്വേഷണം നടത്തിയെങ്കിലും മരണകാരണം ഡിഫ്തീരിയ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഡിഫ്തീരിയ പ്രതിരോധത്തിനുള്ള മരുന്നുകള്‍ കോളനിയില്‍ വിതരണം ചെയ്തിട്ടുമില്ല.
 
കൂലിപ്പണിക്കാരനായ അജി 11നു അര്‍ധരാത്രിയോടെയാണ് അവശനിലയിലായത്.  കിതപ്പും വിറയലും അനുഭവപ്പെട്ട അജിയെ അയല്‍വാസിയും മുട്ടില്‍ പഞ്ചായത്ത് പത്താം വാര്‍ഡ് വികസന സമിതി കണ്‍വീനറുമായ  പ്രണവം സജീവന്റെ നേതൃത്വത്തില്‍ രാത്രിതന്നെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിശോധിച്ച് ഡ്രിപ്പ് നല്‍കിയ ഡോക്ടര്‍ രാവിലെ വരാന്‍ നിര്‍ദേശിച്ച് അജിയെ കോളനിയിലേക്ക് മടക്കി. പിറ്റേന്നു രാവിലെ  ബന്ധുക്കള്‍ അജിയെ കല്‍പറ്റയിലെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ മൂന്നു ദിവസം കിടത്തിച്ചികിത്സ നേടിയ അജി ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം പുത്തൂര്‍വയല്‍ കളപ്പുര കോളനിയിലെ ബന്ധുവീട്ടിലാണ്  മൂന്നു ദിവസം താമസിച്ചത്. ഈ ദിവസങ്ങളില്‍ സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടര്‍ നിര്‍ദേശിച്ച ഇന്‍ജക്ഷന്‍ എടുത്തു. 19നു  അജിയെ വാഴവറ്റ മലങ്കര കോളനിയിലുളള ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി. ഇവിടെ താമസിച്ചുവരുന്നതിനിടെയായിരുന്നു മരണം. അപ്പു, അനീഷ് എന്നി സഹോദരങ്ങളും അടങ്ങുന്നതാണ് അജിയുടെ കുടുംബം.
 
പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കാതെയാണ് അജിയുടെ മൃതദേഹം സംസ്‌കരിച്ചതെന്ന് പാക്കത്തെ സാമൂഹിക പ്രവര്‍ത്തകരായ ചാര്‍ലി ജോസഫ്, എം.ബി. പ്രേംജിത്ത്, റോയി മഠംപറമ്പില്‍ എന്നിവര്‍ പറഞ്ഞു. കോളനിവാസികളുടെ ആശങ്ക ദൂരീകരിക്കാനും ഓണന്‍ കോളനിയിലും പുത്തൂര്‍വയല്‍ കളപ്പുര, വാഴവറ്റ മലങ്കര കോളനിയിലും രോഗ പ്രതിരോധത്തിനും ആരോഗ്യവകുപ്പ് സത്വര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അജിക്കു നല്‍കിയ ചികിത്സയുമായി ബന്ധപ്പെട്ട വിവരം ലഭ്യമാക്കാന്‍ സ്വകാര്യ ആശുപത്രി അധികതൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് ജില്ലാ അധികാരികള്‍ 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *