April 27, 2024

സൗജന്യ ശ്രവണ സഹായിക്ക് അപേക്ഷിക്കാം

0
Picsart 02 26 12.56.21

കല്‍പ്പറ്റ: കേള്‍വി വൈകല്യമുള്ളവര്‍ക്ക്  കോഴിക്കോട് സി ആര്‍ സി വഴി സൗജന്യമായി ശ്രവണ സഹായി ( Hearing Aid) ലഭിക്കുന്നതിന് അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടത്തുന്ന ഒപ്പം എന്ന കാമ്പയിന്‍റെ ഭാഗമായി  കോഴിക്കോട് കല്ലംമ്പാറ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന  ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റാണ്  ഈ പദ്ധതി നടപ്പിലാക്കുന്നത്. താഴെ പറയുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യത്തെ അന്‍പത് പേര്‍ക്കാണ് അവസരം. സമർപിക്കേണ്ട രേഖകൾ: ആധാർ കാർഡ്  കോപ്പി, വികലാംഗ സർട്ടിഫിക്കറ്റ് കോപ്പി (40% മുകളിൽ), റേഷൻ കാർഡ് കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം, വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സർട്ടിഫിക്കറ്റ് (വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ADIP Scheme എന്ന ആവശ്യത്തിന് വേണ്ടി എന്ന് എഴുതുക), മൊബൈൽ നമ്പർ എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 5ന് 4 മണിക്ക് മുമ്പായി താഴെ പറയുന്ന വിലാസത്തില്‍ അയക്കുക. 
ഷമീം പാറക്കണ്ടി 
വയനാട് കോര്‍ഡിനേറ്റര്‍ പാറക്കണ്ടി ഫൂട്ട്‌വെയര്‍
കാവുംമന്ദം. പി ഒ, കല്‍പ്പറ്റ വയനാട് 
ഫോണ്‍ 9048016432
മറ്റ് വിവരങ്ങള്‍ക്ക് വിളിക്കുക. 9048016432, 9895707271, 9349222449, 9037109531

—————————————-

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *