March 29, 2024

സ്വര്‍ണ്ണകടത്ത് കേസിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി രാജി വെക്കണം : യുവമോർച്ച

0
കല്‍പ്പറ്റ: സ്വര്‍ണ്ണകടത്ത് കേസിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് ഭാരതീയ യുവമോര്‍ച്ച വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കളട്രേറ്റ് മര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാണെന്ന് കളക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന അദ്യക്ഷന്‍ പ്രഫൂല്‍ കൃഷ്ണ പറഞ്ഞു. മാത്രമല്ല ഓഫീസിലെ കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ല എന്ന് പറയുന്നത് തന്നെ സംശയക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി ഇല്ലാത്ത സമയത്ത് മുഖ്യമന്ത്രിയുടെ ഫയലില്‍ അദേഹത്തിന്റെ ഒപ്പ് എങ്ങനെ വന്നു എന്ന് വിശദീകരിക്കണം. ചരിത്രത്തില്‍ ഒരിക്കലും ഒരു മുഖ്യമന്ത്രിയുടെയും ഓഫീസില്‍ ഇതുപോലൊരു സംഭവം നടന്നിട്ടില്ല. മാത്രമല്ല വ്യാജന്‍മാരുടെ തട്ടകം കൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. സകല ഇടങ്ങളിലും ഇന്ന് അഴിമതിയാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികളെ പോലും വഞ്ചിച്ചു കൊണ്ട് പിഎസ്ഇ ലിസ്റ്റില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നിയമിക്കുന്നു. പല തസ്തികകളിലും പാര്‍ട്ടിക്കാരെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ ബന്ധുക്കളെയും തിരുകി കയറ്റുന്നു. കള്ളക്കടത്ത് കേന്ദ്രമായി മാറിയ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഒന്നും അറിയില്ല എന്ന് പറയുന്നു. അദ്ദേഹത്തിന്റെ മൂക്കിന് താഴെ നടന്ന സംഭവം അറിയില്ല എന്ന് പറയുന്നത് വിശ്വസനീയമല്ല. സുപ്രധാന ഫയലുകള്‍ അടങ്ങിയ ഓഫീസ് കെട്ടിടത്തിന് തീ പിടിച്ചതും സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ് തുടര്‍ന്നുള്ള സംഭവങ്ങള്‍. പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ തന്നെ മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെ പല കേസുകളിലും പങ്കാളികളാണ്. അധോലോക ബന്ധം വരെ ഇവര്‍ക്ക് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി രാജി വെക്കണമെന്നും വരും ദിവസങ്ങളില്‍ ശക്തമായ സമരങ്ങള്‍ നടത്തുമെന്നും പ്രഫൂല്‍ കൃഷ്ണ കൂട്ടിചേര്‍ത്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ദീപു പുത്തന്‍പുരക്കല്‍, ഗിരീഷ് പയറ്റൂളി തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *