അഭിമാനമായി ഡോക്ടർ ദമ്പതിമാർ :കൊവിഡ് സ്ഥിരീകരിച്ച സ്ത്രീക്ക് വിജയകരമായ സിസേറിയൻ :അമ്മക്കും കുഞ്ഞിനും സുഖം


കൽപ്പറ്റ.. വയനാട്ടില്‍ ആദ്യമായി   കൊവിഡ് സ്ഥിരീകരിച്ച സ്ത്രീക്ക് വിജയകരമായ  സിസേറിയൻ .  അമ്മക്കും  കുഞ്ഞിനും സുഖം..ഓപ്പറേഷന് നേതൃത്വം  നല്‍കിയത് ദമ്പതിമാരായ ഡോക്ടര്‍മാര്‍.  ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രസവം നടന്നത്. മുട്ടിൽ സ്വദേശിയായ 27കാരിക്കാണ് ഓപ്പറേഷൻ നടത്തിയത്. യുവതിയുടെ സഹോദരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവതി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച  ഉച്ചക്ക് യുവതിക്ക് പ്രസവ വേദന…


മലബാര്‍ കാന്‍സര്‍ സെന്ററിനോടനുബന്ധിച്ച് സി എച്ച് സെന്റര്‍ വരുന്നു


 ..കല്‍പ്പറ്റ :വയനാട്  ജില്ലയിലെയും ഗൂഡല്ലൂര്‍ താലൂക്കിലെയും നിരവധി കാന്‍സര്‍ രോഗികള്‍ക്ക് അത്താണിയായ മാനന്തവാടി എടവക പഞ്ചായത്തിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍നോടനുബന്ധിച്ച് സി എച്ച് സെന്റര്‍ ആശ്വാസകേന്ദ്രം തുടങ്ങുന്നതിന് സി എച്ച് സെന്റര്‍ വയനാട് യോഗം തീരുമാനിച്ചു… ദിവസേന നൂറുകണക്കിന് ക്യാന്‍സര്‍ രോഗികള്‍ ആണ് ഈ സെന്ററു മായിബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത് കീമോതെറാപ്പി ചെയ്യുന്നതിനും,മറ്റു ചികില്‍സക്കുമായിവരുന്ന ഇത്തരം രോഗികള്‍ക്കും കൂട്ടാളികള്‍ക്കും ഭക്ഷണവും വിശ്രമ സൗകര്യവുമൊ ക്കെ…


വിദ്യാര്‍ത്ഥികള്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം.


തരുവണ; തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 2018-20 പ്ലസ്ടു ബാച്ചിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും അഡ്മിഷന്‍ സമയത്ത് വാങ്ങിയ കോഷന്‍ഡിപ്പോസിറ്റ് തുക വിതരണം ചെയ്യാനാരംഭിച്ചതായും ഈ മാസം 28 ന് മുമ്പായി വിദ്യാര്‍ത്ഥികള്‍ തുകകൈപ്പറ്റണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.


മോഡി സർക്കാർ രാജ്യത്തെ കോവിഡ് ഹോട്സ്പോർട്ടാക്കി മാറ്റി – രാഹുൽ ഗാന്ധി


   കൽപ്പറ്റ: മോഡി സർക്കാരിന്റെ ഗുരുതരമായ പിടിപ്പുക്കോട് രാജ്യത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് ഹോട്സ്പോട്ടക്കി മാറ്റുകയാണ് എന്ന് രാഹുൽ ഗാന്ധി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി.  പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടം ഓൺലൈനതിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് 19 നെ ഫലപ്രദമായി പ്രതിരോധിക്കുവാൻ …


വയനാട്ടിൽ 125 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.09) പുതുതായി നിരീക്ഷണത്തിലായത് 125 പേരാണ്. 265 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2462 പേര്‍. ഇന്ന് വന്ന 22 പേര്‍ ഉള്‍പ്പെടെ 294 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1022 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 58061  സാമ്പിളുകളില്‍…


വയനാട്ടിൽ 24 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 17 പേര്‍ക്ക് രോഗബാധ :25 പേര്‍ക്ക് രോഗമുക്തി


വയനാട് ജില്ലയില്‍ ഇന്ന് (08.09.20) 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 25 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ നാല് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍…


കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം


സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വിവിധ മേഖലകളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു.  സെപ്തംബര്‍ 11 ന് ഫാം ലൈസന്‍സിങ്, 13 ന് ഓമന മൃഗങ്ങളുടെ പരിപാലനം, 15 ന് ശാസ്ത്രീയമായ പശു പരിപാലനം, 16 ന് ശാസ്ത്രീയമായ പന്നി വളര്‍ത്തല്‍, 17 ന് ഫാം ജൈവ സുരക്ഷ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കുന്ന…


എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു


*ലേലം* സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ മുറിച്ച് മാറ്റിയ മരങ്ങളും വിറകും സെപ്തംബര്‍ 14 ന് ഉച്ചയ്ക്ക് 2 ന് പരസ്യമായി ലേലം ചെയ്യും.  ഫോണ്‍ 04936 220202. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ മേപ്പാടി റെയ്ഞ്ച് പരിധിയിലെ ഇടിഞ്ഞകൊല്ലി- വെള്ളക്കെട്ട് കോളനിയിലെ റോഡ് നിര്‍മ്മാണത്തിന് തടസമായി നില്‍ക്കുന്ന വിവിധയിനം മരങ്ങള്‍ സെപ്തംബര്‍ 18…


നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


പനമരം സെക്ഷനിലെ ഇരട്ടമുണ്ട, മുക്തി, നെയ്കുപ്പ, മണല്‍വയല്‍  എന്നിവിടങ്ങളില്‍   (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷനിലെ  പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍, മാമാട്ടംകുന്നു, പള്ളിക്കല്‍, കോക്കടവ്, ഉപ്പുനട  ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30  വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.


ഓഫീസ് കെട്ടിടം മാറ്റി


പനമരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ സെപ്തംബര്‍ 9  മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു