വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ഇടതുപക്ഷത്തിനെ കഴിയൂ: എം.വി ശ്രേയാംസ്‌കുമാര്‍ എം.പി


കല്‍പ്പറ്റ: വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ഇടതുപക്ഷ ജനാധിമത്യ മുന്നണിക്കെ കഴിയുവെന്ന് നിയുക്ത രാജ്യസഭാ എം.പി എം.വി ശ്രേയാംസ്‌കുമാര്‍. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകാരാന്‍ തന്റെ എം.പി സ്ഥാനം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രേയാംസ്‌കുമാര്‍. ഒരു മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അതില്‍ ഒരു…


കോവിഡ് രോഗി സന്ദർശിച്ചു : കണിയാമ്പറ്റ പഞ്ചായത്ത് ഓഫീസ് തിങ്കളാഴ്ച വരെ അടച്ചു.


കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കോവിഡ് 19 രോഗി സന്ദർശനം നടത്തിയതിനാൽ  സെപ്റ്റംബർ  (തിങ്കളാഴ്ച) വരെ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നില്ല.


സംസ്ഥാനത്ത് 594 കോവിഡ് ഹോട്ട് സ്പോട്ടുകൾ: 12 മരണങ്ങൾ സ്ഥിരീകരിച്ചു.


സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങൾ…


ആരാധന സ്വാതന്ത്ര്യ സംരക്ഷണത്തിനായി യാക്കോബായ സഭ ഉപവാസ സമരം തുടങ്ങി


മാനന്തവാടി ∙ഇടവക ജനത്തിന്റെ അവകാശങ്ങളും ആരാധന സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്നതിനായി സർക്കാർ നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഉപവാസ സമരം തുടങ്ങി. മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഉപവാസ സമരത്തിന്റെ ഭദ്രാസന തല ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴയിൽ നിർവഹിച്ചു.…


കാപ്പംകൊല്ലി പരേതനായ മറ്റക്കാട്ട് തോമസിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി


മേപ്പാടി: കാപ്പംകൊല്ലി പരേതനായ മറ്റക്കാട്ട് തോമസിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. . തരിയോട് അമ്പാറ കുടുംബാംഗമാണ്. സംസ്ക്കാരം നാളെ  രാവിലെ 10ന് കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.മക്കൾ: ലീല, അന്നക്കുട്ടി, അഗസ്റ്റിൻ, ജോർജ്, സിസ്റ്റർ റിനാൾഡ, ഡെയ്സി, ജോയ്, രാജു, സജി, സാബു. മരുമക്കൾ: ആന്റണി, വർഗീസ്, മോളി, റെന്നി, ജേക്കബ്, ഷൈനി, നീന,…


വയനാട്ടിൽ 482 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.09) പുതുതായി നിരീക്ഷണത്തിലായത് 482 പേരാണ്. 244 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2613 പേര്‍. ഇന്ന് വന്ന 107 പേര്‍ ഉള്‍പ്പെടെ 387 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1189 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 60251 സാമ്പിളുകളില്‍…


ജില്ലയില്‍ 95 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 90 പേര്‍ക്ക് രോഗബാധ : 10 പേര്‍ക്ക് രോഗമുക്തി


വയനാട് ജില്ലയില്‍ ഇന്ന് (10.09.20) 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവർത്തകയും 4 പോലീസ്കാരും ഉള്‍പ്പെടെ 90 പേർക്ക് സമ്പർക്കത്തിലൂടെ. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാലുപേർക്ക്, വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗം ബാധിച്ചു. 10 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ…


എം.വി.ശ്രേയാംസ് കുമാര്‍ എം.പിക്ക് സ്വീകരണം നല്‍കി


കല്‍പ്പറ്റ: രാജ്യസഭാംഗമായി തിരഞ്ഞെടുത്ത എം.വി.ശ്രേയാoസ് കുമാറിന് കല്‍പ്പറ്റ എല്‍ ജെ ഡി വയനാട് ജില്ലാ കമ്മിറ്റി യുടെ അഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.വര്‍ഗീയതെക്കെതിരായി ഇടതു- സോഷ്യലിസ്റ്റ് ഐക്യം ഉയര്‍ത്തിപ്പിടിക്കുമെന്നും പരിസ്ഥിതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. ഒരു വയനാട്ടുകാരന്‍ എന്ന നിലയില്‍ ജില്ല യിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും…


കടുവയുടെ ആക്രമണം: യുവാവിന് പരിക്ക്.


ബത്തേരി : വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. വാകേരി മാരമല കാട്ടുനായ്ക്ക വിപിനാ(21)ണ് പരിക്കേറ്റത്. കഴുത്തിന് സാരമായി പരിക്കേറ്റ വിപിനെ ബത്തേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പ് വനാതിർത്തിയോട് ചേർന്ന തോട്ടിൽ കുളിക്കാൻ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം.


എ ടി. എം കൗണ്ടർ പൂട്ടി കിടക്കുന്നു : ഡി.വൈ.എഫ് ഐ.റീത്ത് വെച്ച് പ്രതിഷേധിച്ചു


  വാഴവറ്റ : കേരള ഗ്രാമീൺ ബാങ്കിന്റെ നിയന്ത്രണത്തിൽ ഉള്ള എ ടി. എം കൗണ്ടർ ഒരു  മാസമായി പൂട്ടികിടക്കുകയാണ്. പലപ്രാവശ്യം  ഡി വൈ എഫ് ഐ . പ്രവർത്തകർ ബാങ്ക് മനേജരുടെ ശ്രദ്ധയിൽപ്പെടുത്തുകയും നിവേദനം നൽകുകയും ചെയ്തു. എന്നിട്ടും ഒരുതരത്തിലുള്ള നടപടികളും സ്വികരിക്കത്തതിനാലാണ്  വാഴവറ്റ മേഖലാ കമ്മിറ്റി എ. ടി. എം കൗണ്ടറിൽ റീത്ത്‌…