പരിഷത്ത് വയനാട് ജില്ലാ സമ്മേളനം സമാപിച്ചു : പി മധുസൂദനൻ പ്രസിഡന്റ് : എം കെ ദേവസ്യ സെക്രട്ടറി


  ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്പത്തി ഒമ്പതാം വയനാട് ജില്ലാ സമ്മേളനം സമാപിച്ചു . ഗൂഗിൾ സ്യൂട്ടിൽ ഓൺലൈൻ ആയാണ് രണ്ടു ദിവസത്തെ  പ്രത്യേക സമ്മേളനം നടന്നത് . രണ്ടാം ദിവസം നടന്ന പ്രതിനിധി സമ്മേളനത്തിൽ  പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി എം കെ ദേവസ്യ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പിന്നെ…


ബത്തേരി ദൊട്ടപ്പൻകുളം കരിയാട്ടിൽ വീട്ടിൽ രാമചന്ദ്രൻ (63)നിര്യാതനായി


ബത്തേരി ദൊട്ടപ്പൻകുളം കരിയാട്ടിൽ വീട്ടിൽ രാമചന്ദ്രൻ (63)നിര്യാതനായി. കർഷക  തൊഴിലാളി ഫെഡേഷൻ  (ഡി.കെ.ടി.എഫ്). ബത്തേരി മണ്ഡലം പ്രസിഡണ്ടായിരുന്നു.  അമ്മ ദേവകി. ഭാര്യ: ഇന്ദിര. മക്കൾ: രജനി,  രാജേഷ്,  മരുമകൻ: രാജേഷ്. സഹോദരങ്ങൾ: ശാന്തകുമാരി, (പരേതനായ സുകുമാരൻ ), സത്യഭാമ, ഗോവിന്ദൻ, പരമേശ്വരൻ, (പരേതനായ അച്യുതൻ ) അച്ഛൻ പരേതനായ വേലായുധൻ നായർ .


പൊന്നു മത്തായി സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കർഷക ജനത ഒന്നിച്ചു നിൽക്കണം :അഡ്വ. ബിനോയി തോമസ്.


പൊന്നു മത്തായി സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കർഷക ജനത ഒന്നിച്ചു നിൽക്കണം :അഡ്വ. ബിനോയി തോമസ്.  മലബാർ, ആറളം, കൊട്ടിയൂർ വന്യ ജീവി സങ്കേതങ്ങള്ക്ക് ചുറ്റും ജനവാസ കേന്ദ്രങ്ങളെ ബഫർ സോണാക്കിയാൽ പൊന്നു മത്തായി യുടെ കൊലപാതകം പോലുള്ള സർക്കാർ സ്പോൺസർഡ് കർഷക മരണങ്ങൾ ആവർത്തിക്കപ്പെടുമെന്നും, ജനപ്രതിനിധികളിൽ നിന്നും വനപാലകരിലേക്ക് അധികാരം കൈമാറ്റപ്പെടുന്നതിനെതിരെ ജനങ്ങൾ ജാഗ്രതയോടെ ഒന്നിച്ചു…


ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു


കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചവരില്‍ നിന്നും കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2019-20 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ സ്റ്റേറ്റ്, സി.ബി.എസ്.ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും ഐ.സി.എസ്.ഇ സിലബസില്‍ എല്ലാ…


വർഗീസ് ചാമക്കലയുടെ നിര്യാണത്തിൽ അനുശോചിച്ചു


നിര്യാണത്തിൽ അനുശോചിച്ചു                   വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും കേരള കോൺഗ്രസ്സിന്റെ ജില്ലയിലെ സ്ഥാപക നേതാക്കളിൽ ഒരാളുമായ വർഗ്ഗിസ് ചാമക്കലയുടെ നിര്യാണത്തിൽ   കണിയാരത്തു ചേർന്ന യോഗം അനുശോചിച്ചു. മാനന്തവാടി മുൻസിപ്പൽ കൗൺസിലർ പി.വി ജോർജ് അധ്യക്ഷത വഹിച്ചു.കെ.എ ആന്റണി,ഡെന്നിസൺ കണിയാരം, ബേബി അത്തിക്കൽ, എ.പി കുര്യാക്കോസ്,…


വയനാട്ടിൽ 143 പേര്‍ പുതുതായി നിരീക്ഷണത്തില്‍


: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.09) പുതുതായി നിരീക്ഷണത്തിലായത് 143 പേരാണ്. 99 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2940 പേര്‍. ഇന്ന് വന്ന 64 പേര്‍ ഉള്‍പ്പെടെ 517 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1314പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 64737സാമ്പിളുകളില്‍ 61510 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 59444 നെഗറ്റീവും 2066 പോസിറ്റീവുമാണ്


വയനാട് ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ് : 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 33 പേര്‍ക്ക് രോഗമുക്തി


വയനാട് ജില്ലയില്‍ ഇന്ന് (13.09.20) 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 33 പേര്‍ രോഗമുക്തി  നേടി. ഒരു ആരോഗ്യ പ്രവർത്തകന്‍ ഉള്‍പ്പെടെ 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.2 പേര്‍ വിദേശത്തു നിന്നും 2 പേര്‍  ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2066 ആയി. 1591 പേര്‍ രോഗമുക്തരായി.…


പി.വി ദേവസ്യയുടെ വിയോഗത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു


വൈത്തിരി: വൈത്തിരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വൈത്തിരി മണ്ഡലം മുൻ പ്രസിഡണ്ടുമായിരുന്ന .പി.വി ദേവസ്യയുടെ വിയോഗത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. എൻ.ഡി.  അപ്പച്ചൻ.,പി ഗഗാറിൻ', സലീം മേമന ,എം ജനാർദ്ദനൻ, എൻ. ഒ  ദേവസ്യ , എം.വി. വിജേഷ് , കെ.വി. ഫൈസൽ .എം.രാഘവൻ' എന്നിവർ സംസാരിച്ചു. ജോസഫ് മറ്റത്തിൽ…


പി.കെ. ജയലക്ഷ്മി കെ.പി.സി .സി . ജനറൽ സെക്രട്ടറി : വയനാട്ടിൽ നിന്ന് മൂന്ന് പുതിയ സെക്രട്ടറിമാർ.


കൽപ്പറ്റ :  മുൻ മന്ത്രിയും എ. ഐ .സി.സി. അംഗവുമായ   പി .കെ ജയലക്ഷ്മി  കെ പി സി സി ജനറൽ സെക്രട്ടറിയായി തെരെഞ്ഞടുക്കപ്പെട്ടു.  കെ.പി.സി.സി. പുന:സംഘടനയിൽ   വയനാട്ടിൽ നിന്ന് മൂന്ന്  പുതിയ സെക്രട്ടറിമാർ .   . ,  അഡ്വ.ടി ജെ ഐസക്ക്, കെ കെ അബ്രഹാം, അഡ്വ: എൻ .കെ വർഗ്ഗീസ് എന്നിവരാണ്  സെക്രട്ടറിമാർ .…


ചെറുപുഴ പാലം പുനർ നിർമ്മിക്കണം :യൂത്ത് കോൺഗ്രസ് .


  പനമരം :മാനന്തവാടി- പനമരം സുൽത്താൻബത്തേരി റോഡിലുള്ള ചെറുപുഴ പാലം പുനർ നിർമ്മിക്കണം എന്ന് യൂത്ത് കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ ഏറെ പ്രാധാന്യമുള്ള ഈ റോഡ് അത്യാധുനിക സംവിധാനത്തോടു കൂടി പുനർനിർമിക്കുമ്പോൾ ചെറുപുഴ പാലം പുനർനിർമിക്കാൻ അനധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല .നിലവിലെ റോഡ് പ്രവർത്തി പൂർത്തീകരിച്ചു കഴിഞ്ഞാൽ…