കൽപ്പറ്റയിൽ നിന്ന് 13 കാരനെ കാണാതായി: വീട്ടിലെ ഇരു ചക്ര വാഹനവും കാണാതായി.


കൽപ്പറ്റ : കൽപ്പറ്റയിൽ നിന്ന് 13 കാരനെ കാണാതായി. കൽപ്പറ്റ എമിലി ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന വേങ്ങ ചോല വീട്ടിൽ അനുവിനെയാണ് വെള്ളിയാഴ്ച    െെവകുന്നേരം മുതൽ  കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. വീട്ടിലെ ഇരു ചക്ര വാഹനവും കാണാതായിട്ടുണ്ട്.  പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കോളിയാടി എ.യു.പി.സ്കൂൾ പ്രധാനാധ്യാപകൻ റോയ് വർഗീസിന് സംസ്ഥാന അധ്യാപക അവാർഡ്


ബത്തേരി:സംസ്ഥാന സർക്കാരിൻ്റെ  ഈവർഷത്തെ  അദ്ധ്യാപക അവാർഡ് പ്രൈമറി വിഭാഗത്തിൽ   മാർ ബസേലിയസ് എ യൂ  പി സ്കൂൾ  കോളിയാടിയിലെ പ്രധാന അധ്യാപകൻ  റോയ് വർഗീസിന്   ലഭിച്ചു. കഴിഞ്ഞ 29  വർഷമായി കോളിയാടി സ്കൂളിൽ  സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം  കഴിഞ്ഞ 15 വർഷമായി ഹെഡ് മാസ്റ്റർ ആയി പ്രവർത്തിക്കുന്നു. മികച്ച സംഘാടകൻ കൂടിയായ ഇദ്ദേഹം ഈ ഈവർഷം…


സീതാറാം യെച്ചൂരിക്കെതിരെ വാട്‌സ്ആപ്പ് സന്ദേശം : ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ബാബു


 കൽപ്പറ്റ:  സി. പി എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാഷ്ട്രീയ പരമായി വിമര്‍ശിക്കുന്ന വാട്‌സ്ആപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ബാബു. ആഗസ്റ്റ് 29ന് തന്റെ സുഹൃത്ത് വാട്‌സ്ആപ്പിലൂടെ അയച്ച സന്ദശം പൂര്‍ണമായി കേള്‍ക്കാതെ മറ്റുള്ളവര്‍ക്ക് അയച്ചത് തനിക്കുണ്ടായ തെറ്റാണെന്നും അദ്ദേഹം വാര്‍ത്താ…


മാനന്തവാടി പാൽ സൊസൈറ്റി റോഡിൽ സമ്പത്താൻ കുന്നേൽ ആൻ്റണിയുടെ ഭാര്യ മേരി എസ് (88) നിര്യാതയായി


മാനന്തവാടി പാൽ സൊസൈറ്റി  റോഡിൽ സമ്പത്താൻ കുന്നേൽ ആൻ്റണിയുടെ ഭാര്യ മേരി എസ് (88)  നിര്യാതയായി. മക്കൾ ,സെലിൻ, ടെൽമ, ഡെയ്സി, ദേവദാസ് ആൻറണി 


റിട്ടയർഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കാവുംമന്ദം കാലിക്കുനി മൂട്ടപ്പറമ്പില്‍ ഹുസൈന്‍ (57) നിര്യാതനായി


കാവുംമന്ദം: റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കാവുംമന്ദം കാലിക്കുനി മൂട്ടപ്പറമ്പില്‍ ഹുസൈന്‍ (57) നിര്യാതനായി..  ഭാര്യ: നബീസ. മക്കള്‍: ഹൈദര്‍ ഗസീബ് (ഖത്തര്‍), ബാവ, ഹുസ്ന. മരുമക്കള്‍: ഷബാന, അബീഷ, അബ്ദുള്‍റഹ്മാന്‍ (സിവില്‍ പോലീസ് ഓഫീസര്‍, പുല്‍പ്പള്ളി). സഹോദരര്‍: കുട്യാലി, അയമുട്ടി, നബീസ, മറിയം, സൈനബ


നേത്രദാന പക്ഷാചരണം: വെബിനാർ നടത്തി


ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ദേശീയ  അന്ധത കാഴ്ച  വൈകല്യ  നിയന്ത്രണ  സമിതി, ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 35 മത്  ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി വെബിനാർ നടത്തി. പരിപാടി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അദ്ധ്യക്ഷത…


ലോൺ പുതുക്കി നൽകാൻ സി.ഡി.എസ് വിസമ്മതിച്ചുവെന്നാരോപിച്ച് കുടുംബശ്രീ ഓഫീസിൽ വനിതകളുടെ കുത്തിയിരിപ്പ് പ്രതിഷേധം


ജെ.എൽ.ജി.ഗ്രൂപ്പിന് ലോൺ പുതുക്കി നൽകാൻ കുടുംബശ്രീ സി.ഡി.എസ് വിസമ്മതിച്ചുവെന്നാരോപിച്ച് മാനന്തവാടി നഗരസഭ കുടുംബശ്രീ ഓഫീസിൽ വനിതകളുടെ കുത്തിയിരിപ്പ് പ്രതിഷേധം. 36-ാം ഡിവിഷൻ കൗൺസിലർ സെക്കീന ഹംസയുടെ നേതൃത്വത്തിൽ അഞ്ച് സ്ത്രീകളാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.നഗരസഭ സെക്രട്ടറിയുമായി നടത്തി ചർച്ചയിൽ തിങ്കളാഴ്ച ലോൺ അനുവദിക്കുമെന്ന ഉറപ്പിൻമേൽ 5.30 തോടെ പ്രതിഷേധം അവസാനിപ്പിച്ചു. മാനന്തവാടി നഗരസഭ 36-ാം ഡിവിഷനിലെ വീണ…


സി.പി.എം.ആരോപണം രാഷ്ടീയ പ്രേരിതവും പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതെന്നും എടവക പഞ്ചായത്ത് ഭരണ സമിതി


എടവക പഞ്ചായത്തിലെ പശുവിതരണം സി.പി.എം.ആരോപണം രാഷ്ടീയ പ്രേരിതവും പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതെന്നും ഭരണ സമിതി. സി.പി.എം. മെമ്പർമാർ വിയോജന കുറിപ്പെഴുതി എന്നത് പച്ച കള്ളമാണെന്നും ഭരണ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണ് സി.പി.എം. ഇപ്പോൾ നടന്നുന്നത്.സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷകേരളം പദ്ധതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച്…


വി ജെ കമലാക്ഷിടീച്ചര്‍ അനുസ്മരണം തിങ്കളാഴ്ച


 പുല്‍പ്പള്ളി: സി കെ രാഘവന്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണായിരുന്ന വി ജെ കമലാക്ഷി ടീച്ചര്‍ അനുസ്മരണം ഈ മാസം ഏഴിന് രാവിലെ ഒമ്പതരക്ക് കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അനുസ്മരണസമ്മേളനം സംസ്ഥാന തുറമുഖ പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കമലാക്ഷി ടീച്ചറുടെ ഛായാചിത്രം ഐ സി…


തലപ്പുഴ പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനം: എസ് ഡി പി ഐ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി


തലപ്പുഴ:മാസ്ക്ക് ശരിയായി ധരിച്ചില്ല എന്ന് ആരോപിച്ച് യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ കാരണക്കാരായ തലപ്പുഴ സിഐ ജിജേഷിനെതിരെയും, തലപ്പുഴ എസ് ഐ ജിമ്മിക്കെതിരെയെയും നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴ പോലീസ്സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.യുവാക്കളായഇഖ്ബാലുദ്ധീൻ 34, ഷമീർ…