അഖിലേ….. നീയാണ് മാതൃക: ആദിവാസി കോളനിയിലെ അഖിലിന്റെ സത്യസന്ധതക്ക് കൈയ്യടി.


തരുവണ : കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കിയ നടക്കല്‍ ആദിവാസി കോളനിയിലെ അഖിലിന്റെ സത്യസന്ധത മാതൃകയാകുന്നു. കരിങ്ങാരി ഗവ യു പി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിയായ അഖിലിന്റെ സത്യസന്ധതയെ കുറിച്ച് പെഴ്‌സിന്റെ ഉടമസ്ഥനും, അധ്യാപക വിദ്യാര്‍ത്ഥിയുമായ റാഫി  ഫെയ്‌സ് ബുക്കില്‍ കുറിച്ച വരികളാണ് ഹൃദയസ്പര്‍ശിയാകുന്നത്. ഫീസടക്കാനായി വെച്ച പണവും മറ്റ് നിരവധി രേഖകളും…


സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ സെപ്തംബര്‍ 14 മുതല്‍ തുറക്കാന്‍ അനുമതി


തിരുവനന്തപുരം: കോവിഡിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകൾ സെപ്തംബർ 14 മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനം തുടങ്ങുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഡ്രൈവിങ് സ്കൂൾ പ്രവർത്തിക്കുക. ഒരു വാഹനത്തിൽ രണ്ടുപേർ മാത്രമേ പാടുള്ളൂ. ഒരുസമയം ഒരാളെ മാത്രമേ…


കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം


സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് സെപ്തംബര്‍ 19 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ കോഴ്‌സിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ്…


സ്റ്റേജ് കം ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു


പാൽ വെളിച്ചം ഗവൺമെൻ്റ് എൽ.പി സ്കൂളിലെ സ്റ്റേജ് കം ക്ലാസ് മുറിയുടെ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവ്വഹിച്ചു. 2019 -20 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണം പദ്ധതികളിൽ ഉൾപ്പെടുത്തി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു 12 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേജ് കം ക്ലാസ് മുറി നിർമ്മിച്ചത്. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സ്കൂളിന് അനുവദിച്ച അഞ്ച്…


പുനരധിവാസ പുനരുജ്ജീവന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു:88 വീടുകള്‍ക്ക് തറക്കല്ലിടല്‍ : 15 വീടുകളുടെ താക്കോല്‍ദാനം


· 88 വീടുകള്‍ക്ക് തറക്കല്ലിടല്‍, 15 വീടുകളുടെ താക്കോല്‍ദാനം · 60 കുടുംബങ്ങള്‍ ഭൂവിതരണം  · 24 കുടുംബങ്ങള്‍ക്ക് തൊഴില്‍ ജില്ലയിലെ ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 88 വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം, 15 വീടുകളുടെ…


ഗോത്രമേഖലയില്‍ കോവിഡ് പ്രതിരോധം ഫലപ്രദം – മന്ത്രി


കോവിഡ് 19 രോഗബാധ പട്ടികവര്‍ഗ്ഗ മേഖലയില്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താന്‍ സാധിച്ചത് ഏറെ ആശ്വാസകരമെന്ന് മന്ത്രി എ.കെ.ബാലന്‍.  രോഗ വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്തെ പട്ടിക വര്‍ഗ സങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും വളണ്ടിയര്‍മാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളും ഊരു നിവാസികളുടെ …


ഭൂരഹിതരില്ലാത്ത കേരളം : ലക്ഷ്യം പൂര്‍ത്തിയാക്കും: -മന്ത്രി എ.കെ ബാലന്‍


ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നതായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജില്ലയിലെ ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത്  ഹാളില്‍ ഓണ്‍ലൈനായി  നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.  പതിനായിരത്തോളം ആദിവാസികള്‍ക്ക് ഭൂമിനല്‍കാനുളള നടപടികളാണ് നടന്ന് വരുന്നത്.  ഇവരില്‍…


വയനാട്ടിൽ 125 പേര്‍ പുതുതായി നിരീക്ഷണത്തില്‍


: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.09) പുതുതായി നിരീക്ഷണത്തിലായത് 87 പേരാണ്. 174 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2375 പേര്‍. ഇന്ന് വന്ന 25 പേര്‍ ഉള്‍പ്പെടെ 293 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1001 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 59062…


കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു: 77 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 72 പേര്‍ക്ക് രോഗബാധ : 25 പേര്‍ക്ക് രോഗമുക്തി


വയനാട് ജില്ലയില്‍ ഇന്ന് (09.09.20) 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 25 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1809 ആയി. ഇതില്‍ 1499…


മീനങ്ങാടിയിൽ ആൻറിജൻ പരിശോധനയിൽ 14 പേർക്ക് കൊവിഡ്


മീനങ്ങാടിയിൽ ഇന്ന് 14 പേർക്കാണ് കൊവിഡ് പരിശോധനയിൽ പോസിറ്റീവായത്. . തിങ്കളാഴ്ച നടന്ന ആർ ടി പി സി ആർ പരിശോധനയിൽ 10 പേർക്കും ഇന്ന് നടന്ന പരിശോധനയിൽ നാലുപേർക്കും ആയി 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടിയിൽ ഫാമിലി ക്ലസ്റ്റർ രൂപപ്പെടുന്നതായും, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും  മീനങ്ങാടി മെഡിക്കൽ  ഓഫീസർ ആർ ബാബുരാജ്…