April 24, 2024

ആർ.ടി.ഒ. ജീവനക്കാർ നാളെ പണിമുടക്കും.

0
കൽപ്പറ്റ. :ആർ.ടി.ഒ. ജീവനക്കാർ നാളെ പണിമുടക്കും.
 സംസ്ഥാനതലത്തില്‍ നടന്ന പ്രതിഷേധ സൂചനാ സമരത്തിന് ശേഷമാണ്   ഉദ്യോഗസ്ഥർ പണിമുടക്കുന്നത്.
 ട്രാന്‍സ്‌പോര്‍ട്ട് സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതികള്‍ നടപ്പിലാക്കുക, നിശ്ചിത യോഗ്യതയില്ലാത്തവരെ ജോയിന്റ് ആര്‍.ടി.ഒയായി സ്ഥാനക്കയറ്റം നല്‍കുന്ന നടപടി അവസാനിപ്പിക്കുക, സേഫ് കേരള പദ്ധതിക്ക് ഓഫിസും വാഹനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്കുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗസ്ഥരുടെ പണിമുടക്ക് സമരം.
ഒരേ സമയത്ത് വകുപ്പിൽ വിവിധ തസ്തികകളിൽ ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരിൽ അടിസ്ഥാനയോഗ്യത ഉള്ളവരെ പിന്തള്ളി യാതോരു സാങ്കേതിക യോഗ്യതകളും ഇല്ലാത്തവരെ ജോയിന്റ് ആർടി ഒമാരായി പ്രൊമോട്ട് ചെയ്യുന്നതിലെ നീതി നിഷേധത്തിനെയാണ് സമരം. മോട്ടോർ വെഹികിൾ ഇൻസ്പെക്ടറുടെ കീഴുദ്യോഗസ്ഥനായ ക്ലർക്ക് അതിവേഗത്തിൽ ജോയിന്റ് ആർട്ടി ഒ ആയി മോട്ടോർ വെഹികിൾ ഇൻസ്പെക്ടറുടെ മേലുദ്യോഗസ്ഥനാവുന്നു. അടിസ്ഥാന യോഗ്യത ഇല്ലാതെ ഉള്ള പ്രമോഷൻ ആയതിനാൽ ഇൻസ്പെക്ടർ തന്നെ പലപ്പോഴും ജോയിന്റ് ആർ.ടി ഒ യുടെ സാങ്കേതിക ജോലികൾ ചെയ്യാൻ നിർബന്ധിതനാവുന്നു. എല്ലാ ജോലികളും ചെയ്യാൻ അംഗീകാരം ഇല്ലാത്ത ജോയിന്റ് ആർ.ടി. ഒ മാർ മൂലം പലപ്പോഴും പൊതുജനങ്ങളും ബുദ്ധിമുട്ടുന്നു. 
 കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത്  ബുധനാഴ്ച രാവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പണിമുടക്ക് സമരം ചെയ്യും. സമരത്തിൽ മുഴുവൻ ടെക്നിക്കൽ വിഭാഗം ജീവനക്കാരും പങ്കെടുക്കം.
കോവിഡ് നിയന്ത്രണ ഡ്യൂട്ടിയിലും ചെക്പോസ്റ്റ് ഡ്യൂട്ടിയിലും ഉള്ളവർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. സൂചനാ പണിമുടക്കിന് ശേഷവും സർക്കാർ ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെങ്കിൽ തുടർ സമര പരിപാടികളിക്ക് വകുപ്പിലെ ജീവനക്കാർ പോകും. ജീവനക്കാരുടെ സമരം പൊതു ജനങ്ങൾക്ക് വകുപ്പിന്റെ സേവനം ലഭ്യമാക്കുന്നതിന് തടസ്സം നേരിടുന്നതിനാൽ ജീവനക്കാരുടെ മാന്യമായ ആവശ്യങ്ങൾക്കും അനീതിക്കെതിരെയേയും നടത്തുന്ന ഈ പണിമുടക്ക് സമരത്തിൽ ജനങ്ങൾ സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *