April 26, 2024

ബത്തേരിയിലെ വ്യാപാരികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

0
 
      അശാസ്ത്രീയമായി വേണ്ടത്ര പഠനം നടത്താതെ കടകൾ അടപ്പിക്കുന്നതിനെതിരെ വ്യാപാരികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു .ഈ വരുന്ന വ്യാഴാഴ്ച ബത്തേരിയിലെ ആവശ്യ സർവീസ് ഉൾപ്പെടെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചു കൊണ്ട് ഏകദിന പണിമുടക്ക് നടത്തുകയാണ്.കോവിഡ് മഹാമാരിയുടെ പേരിൽ ഈ മാർച്ച് മാസത്തിനുശേഷം 90 ദിവസം ആണ് സ്ഥാപനങ്ങൾ  അധികാരികൾ അടപ്പിച്ചത്.നാല് പ്രാവശ്യം ആണ് കണ്ടയ്ന്റ്മെന്റ് സോൺ ആയി ബത്തേരിയെ പ്രഖ്യാപിച്ചത്.അതായത് ആറു മാസത്തിൽ പകുതി ദിനങ്ങൾ മാത്രമേ തുറക്കാൻ കഴിഞ്ഞുള്ളൂ. ഇതുമൂലം വലിയ  അസ്ഥിത്വത്തിലേക്കാണ് വ്യാപാരികൾ നീങ്ങുന്നത് ആയിരങ്ങൾക്ക് തൊഴിൽ കൊടുക്കുന്ന ഈ മേഖല എത്തിപ്പെട്ടിരിക്കുന്നത്.  അടച്ചാൽ എപ്പോൾ തുറക്കാൻ ആകുമെന്ന് ഒരു നിശ്ചയവുമില്ല.തുറന്നാൽ എപ്പോൾ വേണമെങ്കിലും അടപ്പിക്കാം.ഇങ്ങനെ എത്ര നാൾ ഞങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയും.താങ്ങാൻ കഴിയാത്ത റൂം വാടക, ടെലിഫോൺ ബിൽ കറന്റ് ബിൽ, ശമ്പളം, തൊഴിൽനികുതി എല്ലാതരത്തിലുമുള്ള ലൈസൻസ് ഫീ, ടാക്സിന്റെ നൂലാമാലകൾ തുടങ്ങിയ കടമ്പകൾ കടന്ന് വേണം ഓരോ ചെറുകിട കച്ചവടക്കാർക്കും മുന്നോട്ടുപോകേണ്ടത്.ഈ അശാസ്ത്രീയമായ അടച്ചുപൂട്ടൽ വ്യാപാരികളിൽ മാത്രമായി ഒതുക്കിയിക്കുകയാണ്.സ്വകാര്യവാഹനങ്ങൾ യഥേഷ്ടം ഓടുന്നു, എല്ലാ ബാങ്കുകളും, ഗവൺമെൻറ് ഓഫീസുകൾ, സിവിൽ സ്റ്റേഷൻ, മുൻസിപ്പാലിറ്റി, പെട്രോൾ പമ്പ് ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും തുറക്കുന്നു. കൂടാതെ സ്വകാര്യവാഹനങ്ങൾ  ടാക്സി സർവീസ്  യഥേഷ്ടം സർവീസ് നടക്കുമ്പോൾ ഇത് ഏതുതരം നിയന്ത്രണം ആണ് എന്നാണ് ഞങ്ങൾക്ക് ചോദിക്കാനുള്ളത്.ഇതൊക്കെ ചെയ്തിട്ടും രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്,ആയതിനാൽ ഇനിയും കാഴ്ച്ചക്കാരായി നിന്നാൽ ഞങ്ങൾ ഇല്ലാതാകും എന്ന് ഉറപ്പാണ്.ഞങ്ങൾക്കു ചുറ്റും വിശപ്പനുഭി വിക്കുന്ന മക്കൾ ഉണ്ട്.ഞങ്ങളെ മാത്രം ആശ്രയിച്ചുകഴിയുന്ന വരും ഉണ്ട് .വ്യാപാരികളും മനുഷ്യരാണ് ഞങ്ങൾക്കും ജീവിക്കണം. ഇല്ല ഇനിയും ഈ അശാസ്ത്രീയമായ നടപടിയുടെ പേരിൽ  ഞങ്ങളുടെ  തൊഴിലിടങ്ങൾ സ്തംഭിപ്പിക്കാൻ ഞങ്ങൾ അനുവദിക്കുകയില്ല.നിയന്ത്രണങ്ങൾ ഞങ്ങൾ പാലിക്കാം  സമ്പൂർണ അടച്ചുപൂട്ടൽ അനുവദിക്കാൻ കഴിയില്ല.അതുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സുൽത്താൻബത്തേരി യൂണിറ്റ് സമരരംഗത്തിറങ്ങുകയാണ്. കണ്ടയ്ന്റ്മെന്റ് സോൺ ഒഴിവാക്കണമെന്നുള്ള ആവശ്യമുയർത്തി വ്യാഴാഴ്ച നടക്കുന്ന പണിമുടക്കിൽ  ആവശ്യ സാധനങ്ങൾ വിൽക്കുന്ന എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ച് പണിമുടക്കുകയാണ്.അന്നേ ദിവസം 11 മണിക്ക് മലബാർഗോൾഡ് പരിസരത്ത് വെച്ച് ചേരുന്ന  പ്രതിഷേധ പൊതു യോഗം ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവൻ ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ല, യൂണിറ്റ് നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.തുടർന്നും നിയന്ത്രണങ്ങളിലേക്കാണ് നീങ്ങുന്നത് എങ്കിൽ വരുന്ന തിങ്കളാഴ്ച (21-09-2020)മുതൽ അവശ്യസാധനങ്ങൾ ഉൾപ്പെടെയുള്ള  സ്ഥാപനങ്ങൾ അടച്ചു അനിശ്ചിതകാല സമരം നടത്തുവാൻ സുൽത്താൻബത്തേരി യൂണിറ്റ് തീരുമാനിച്ചു.ഈ സമരം മറ്റ് ജില്ലയിൽ അടച്ചിരിക്കുന്ന മറ്റു പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കാൻ ജില്ലാ കമ്മിറ്റിയുമായി ആലോചിച്ച് സമര രംഗത്തിറങ്ങുമെന്ന് യോഗം തീരുമാനിച്ചു.
യോഗത്തിൽ
പ്രസിഡൻറ് ചിങ്കിളി അബ്ദുൽ ഖാദർ
സെക്രട്ടറി പി വൈ മത്തായി, ട്രഷറർ  അനിൽകുമാർ,
ആക്ടിംഗ് പ്രസിഡണ്ട് സാബു എബ്രഹാം,വൈസ് പ്രസിഡണ്ട് വി കെ റഫീഖ്,സെക്രട്ടറി ശ്രീജിത്ത് യുപി,സെക്രട്ടറി ആരിഫ് കല്ലങ്കോടൻ,യൂത്ത് വിംഗ് പ്രസിഡണ്ട് സംഷാദ്, യൂത്ത് വിംഗ് സെക്രട്ടറി നൗഷാദ്,സ്റ്റാൻലി വർഗീസ്
തുടങ്ങിയവർ പങ്കെടുത്തു.
     ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *