April 19, 2024

മലബാര്‍ വന്യജീവി സങ്കേതം: ആശങ്കയകറ്റാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം : കോണ്‍ഗ്രസ്

0

കല്‍പ്പറ്റ: മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തില്‍ ജില്ലയിലെ നാല് വില്ലേജുകള്‍ പരിസ്ഥിതി ലോലമേഖലയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുന്നറിയിപ്പ് നല്‍കി. പ്രസ്തുതവിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും താമരശേരിയിലും നടന്ന യോഗത്തിന്റെയും ആക്ഷന്‍കമ്മിറ്റിയുടെയും തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാകും. കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ തരിയോട്, പൊഴുതന, അച്ചൂരാനം, കുന്നത്തിടവക വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫര്‍സോണായി മാറും. അങ്ങനെ വന്നാല്‍ അവിടെ വീടു വയ്ക്കുന്നതിനും കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പലതരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടാകും. ഈ മേഖലകളില്‍ കൃഷി ഉപജീവനമാര്‍ഗമായി കാണുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി കൂടിയാണിത്. ഇത് അംഗീകരിക്കാനാവില്ല. അതുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും കേരള സംസ്ഥാന സര്‍ക്കാരും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അടിയന്തരമായി ഉപേക്ഷിക്കണം. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കര്‍ഷകസമൂഹത്തെയും ജനപ്രതിനിധികളെയും സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങളോ, വയനാട് ജില്ലാഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല. പരിസ്ഥിതിലോലമേഖലയില്‍ നിന്നും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിന്റെയും, യു ഡി എഫിന്റെയും നേതൃത്വത്തില്‍ വിവിധ സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ട് അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *