April 20, 2024

റോയല്‍റ്റി, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

0

നെല്‍വയല്‍ ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റോയല്‍റ്റിക്കും കാര്‍ഷിക വിള ഇന്‍ഷുറന്‍സിനും ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതായി കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകള്‍ www.aims.kerala.gov.in എന്ന പോര്‍ട്ടലിലാണ് സമര്‍പ്പിക്കേണ്ടത്. സൈറ്റില്‍ യൂസര്‍ നേമും പാസ്സ് വേര്‍ഡും ഉപയോഗിച്ചു പുതുതായി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് സര്‍വീസസ് ഓപ്ഷനില്‍ നിന്നും വിവിധ പദ്ധതികള്‍ക്കായി അപേക്ഷിക്കാവുന്നതാണ്. നിലവില്‍ നെല്‍കൃഷി ചെയ്തു വരുന്ന വയലുകളുടെ ഉടമസ്ഥര്‍ക്കാണ് 2000 രൂപ നിരക്കില്‍ റോയല്‍റ്റിക്ക് ലഭിക്കുക. നടപ്പു വര്‍ഷം കരമടച്ച നികുതി രസീതി അല്ലെങ്കില്‍ കൈവശ സര്‍ട്ടിഫിക്കറ്റ് , ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐ.ഡി കോപ്പി, ബാങ്ക് പാസ്സ് ബുക്ക് കോപ്പി  അല്ലെങ്കില്‍ കാന്‍സല്‍ ചെയ്ത ചെക്ക് ലീഫ് കോപ്പി ഉള്‍പ്പെടെ അപ്ലോഡ് ചെയ്യുന്ന അപേക്ഷകര്‍ക്ക് നിജസ്ഥിതി ഉറപ്പ് വരുത്തുന്നതിന് വിധേയമായി വര്‍ഷത്തില്‍ ഹെക്ടറൊന്നിന് 2000 രൂപ നിരക്കില്‍ ഈ വര്‍ഷം മുതല്‍ റോയല്‍റ്റി ബാങ്ക് അക്കൌണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ക്രഡിറ്റ് ചെയ്യും. 
കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്യുന്നതും ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇന്‍ഷുര്‍ ചെയ്യാനാഗ്രഹിക്കുന്ന കൃഷി ചെയ്ത കര്‍ഷകരും കര്‍ഷക ഗ്രൂപ്പുകളും www.aims.kerala.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി വിള ഇന്‍ഷുര്‍ ചെയ്യണം. ഇതോടൊപ്പം ആവശ്യമായ രേഖകളുടെ കോപ്പിയും അപ്ലോഡ് ചെയ്യണം. കര്‍ഷക ഗ്രൂപ്പുകള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ അധിക വിവരമായി നല്‍കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നെല്‍കൃഷി കൂലി ചെലവ് സബ്‌സിഡി ലഭിക്കുന്നതിന് വിള ഇന്‍ഷുറന്‍സ് നിര്‍ബന്ധമായതിനാല്‍ മുഴുവന്‍ നെല്‍കര്‍ഷകരും എത്രയും പെട്ടെന്ന് തങ്ങളുടെ വിളകള്‍ ഇന്‍ഷുര്‍ ചെയ്യണമെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *