April 29, 2024

ബാങ്കിംഗ് ഓംബുഡ്സ്മാൻ ശിൽപ്പശാല 20-ന് മീനങ്ങാടിയിൽ

0
Img 20181217 124026
 ബാങ്കിംങ്ങ് ഓംബുഡ്സ്മാൻ ശിൽപ്പശാല 20-ന്  മീനങ്ങാടിയിൽ 
കൽപ്പറ്റ : പാപ്ലശ്ശേരി അക്ഷയ സെന്ററും മിഷൻ മോദി വയനാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബാങ്കിംങ്ങ് ഓംബുഡ്സ്മാൻ ശിൽപ്പശാല 20 ന് മീനങ്ങാടിയിൽ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
  വ്യാഴാഴ്ച്ച രാവിലെ പത്തു മണിക്ക് മീനങ്ങാടി മിൽക് സൊസൈറ്റി ഹാളിൽ വെച്ചാണ് ശിൽപ്പശാല . റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള രാജ്യത്തെ വിവിധ ബാങ്കുകളുടെ പ്രവർത്തനത്തിൽ ഇടപാടുകാർക്കുണ്ടാവുന്ന പരാതികൾ പരിഹരിക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ടതാണ് ബാങ്കിംങ്ങ് ഓംബുഡ്സ്മാൻ. സൗജന്യമായി നടത്തുന്ന ഈ ശില്പശാലയിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിംങ്ങ് ഓംബുഡ്സ്മാൻ ജെ.എം. ജോസഫിന്റെ ക്ലാസ്സും  മാർഗ്ഗ നിർദേശങ്ങളും നൽകും. 
       വയനാട് ജില്ലയിൽ നിന്നും ബാങ്കിങ്ങ് സേവനത്തെക്കുറിച്ചുണ്ടാകുന്ന പരാതികൾ ബാങ്കിംങ്ങ് ഓംബുഡ്സ്മാന്റെ മുൻപാകെ എത്തുന്നില്ല .എന്നതിനാലാണ് ഈ ശില്പശാല സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ ശില്പശാലയിൽ ബാങ്കിങ്ങ് സാക്ഷരതാ കൗൺസിലും ലീഡ് ബാങ്കുമാണ് സഹായസഹകരണങ്ങൾ നൽകുന്നത്. ശില്പശാലയിൽ ലീഡ് ബാങ്ക് മാനേജർ ജി.വിനോദ് , ബാങ്കിങ്ങ് സാക്ഷരതാ മിഷൻ ട്രെയ്നർ റ്റി.ജെ മത്തായിയും ക്ലാസ്സുകൾ എടുക്കും.    മിഷൻ മോദി ജില്ലാ പ്രസിഡന്റ് അനിൽ കരണി, ജനറൽ സെക്രട്ടറി വി.ഡി.സുഗതൻ, ബാങ്കിങ്ങ് സാക്ഷരത മിഷൻ ട്രെയ്നർ റ്റി.ജെ. മത്തായി എന്നിവർ വാർത്താ സമ്മേളനത്തിൽ   പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *