കുരിശിന്റെ അവഹേളനം: കുരിശിന്റെ തണലിൽ പ്രാർത്ഥനാദിനാചാരണവുമായി കെ.സി.വൈ.എം

കുറുമ്പാലക്കോട്ട: സാമൂഹ്യ മാധ്യമങ്ങളിലും മറ്റുമായി വർദ്ധിച്ചു വരുന്ന ക്രൈസ്തവ അവഹേളനങ്ങളുടെ പശ്ചാത്തലത്തിൽ സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ 1ന് കുരിശിന്റെ തണലിൽ എന്ന പേരിൽ കെ സി വൈ എം മാനന്തവാടി രൂപത പ്രാർത്ഥനാ ദിനമായി ആചരിച്ചു. കെസിവൈഎം മാനന്തവാടി രൂപതയുടെ എല്ലാ യൂണിറ്റുകളിലും യുവജനങ്ങൾ കുരിശടികളിൽ തിരി തെളിച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥനാദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കുറുമ്പാലകോട്ട കുരിശടിയിൽ വിളമ്പുകണ്ടം ഇടവക വികാരി ഫാ. സജി നെടുങ്കല്ലേൽ നിർവ്വഹിച്ചു. ക്രൈസ്തവർ രക്ഷയുടെ അടയാളമായി കാണുന്ന വിശുദ്ധ കുരിശിനെ അവഹേളിക്കുന്ന സാമൂഹ്യവിരുദ്ധരുടെ ചെയ്തികൾക്കെതിരെ ഒരു പ്രതിഷേധ സ്വരമായിട്ടാണ് ഈ പ്രാർത്ഥനാദിനാചരണം. ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ സർക്കാരുകൾ ജാഗ്രത പുലർത്തണമെന്ന് കെ.സി.വൈ.എം രൂപത പ്രസിഡന്റ് ബിബിൻ ചെമ്പക്കര ആവശ്യപ്പെട്ടു.
കെസിവൈഎം രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറയ്ക്കതോട്ടത്തിൽ, ആനിമേറ്റർ സി. സാലി CMCഎന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. രൂപത ഭാരവാഹികളായ റ്റെസിൻ വയലിൽ, റോസ്മേരി തേറുകാട്ടിൽ, ജിയോ മച്ചുകുഴിയിൽ , മേബിൾ പുള്ളോലിക്കൽ, ടിബിൻ പാറക്കൽ, ഡെറിൻ കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകി.



Leave a Reply