June 16, 2026

ജില്ലയില്‍ 50 പേര്‍ക്ക് കൂടി കോവിഡ് : · 104 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (09.11.20) 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 104 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8025 ആയി. 7044 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 926 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 438 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
പടിഞ്ഞാറത്തറ സ്വദേശികളായ 16 പേര്‍,  മാനന്തവാടി 8 പേര്‍, മൂപ്പൈനാട് 7 പേര്‍, മീനങ്ങാടി 6 പേര്‍,  മേപ്പാടി 5 പേര്‍, കല്‍പ്പറ്റ 3 പേര്‍, നൂല്‍പ്പുഴ, പനമരം, പൊഴുതന, പുല്‍പ്പള്ളി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
*104 പേര്‍ക്ക് രോഗമുക്തി*
വെള്ളമുണ്ട, മുട്ടില്‍ സ്വദേശികളായ 11 പേര്‍ വീതം, ബത്തേരി, വൈത്തിരി 8 പേര്‍ വീതം, മേപ്പാടി 7 പേര്‍, പൂതാടി,  തവിഞ്ഞാല്‍ 6 പേര്‍ വീതം, മീനങ്ങാടി 4 പേര്‍, കണിയാമ്പറ്റ, പനമരം 3 പേര്‍ വീതം, നൂല്‍പ്പുഴ, നെന്മേനി, അമ്പലവയല്‍,  മാനന്തവാടി, കല്‍പ്പറ്റ, പുല്‍പ്പള്ളി 2 പേര്‍ വീതം, മൂപ്പൈനാട്, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, പൊഴുതന സ്വദേശികളായ ഓരോരുത്തരും കണിയാമ്പറ്റ  സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയി ലായിരുന്ന 7 പേരും വീടുകളില്‍ ചികിത്സയിലായിരുന്ന 14 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *