March 29, 2024

ഭരണാനുകൂല സംഘടനയിൽ നിന്നും രാജിവച്ച് കെ പി എസ് ടി എ യിൽ ചേർന്നവർക്ക് സ്വീകരണം നൽകി .

0
 കൽപ്പറ്റ: പ്രീ – പ്രൈമറി മേഖലയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ഭരണാനുകൂല സംഘടനയിൽ നിന്നും രാജിവച്ച് കെ പി എസ് ടി എ യിൽ അംഗത്വമെടുത്ത മാനന്തവാടി ഗവ.യു പി സ്കൂൾ അധ്യാപിക സി ജി ബിന്ദുവിന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി .നാലര വർഷമായി അധ്യാപക-സിവിൽ സർവീസ് മേഖലയെ തീർത്തും അവഗണിക്കുന്ന ഇടതു സർക്കാർ പ്രീ-പ്രൈമറി മേഖലയെ         തിരിഞ്ഞു നോക്കുന്നില്ല .2012 നു മുമ്പ് സർവീസിൽ കയറിയ സർക്കാർ സ്കൂൾ പ്രീ – പ്രൈമറി ജീവനക്കാർക്ക് യു ഡി എഫ് സർക്കാർ ഏർപ്പെടുത്തിയ ഹോണറേറിയമല്ലാതെ മറ്റ്  പറയത്തക്ക ആനുകൂല്യങ്ങളൊന്നും പ്രീ-പ്രൈമറി മേഖലയിൽ നിലവിലില്ല . എയിഡഡ് മേഖലയിലുള്ള പ്രീ – പ്രൈമറി ജീവനക്കാർക്ക്  ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നുമില്ല .സർക്കാർ എയിഡഡ് വ്യത്യാസമില്ലാതെ പ്രീ – പ്രൈമറി ജീവനക്കാർക്ക് ശമ്പള സ്കെയിൽ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുമെന്ന എൽ ഡി എഫ് പ്രകടനപത്രികയിലെ  വാഗ്ദാനം നടപ്പിലാക്കാത്തതു കൊണ്ട് നിരവധി പേർ ഭരണാനുകൂല സംഘടനയിൽ നിന്നും രാജിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് .ജില്ലാ പ്രസിഡൻ്റ് പി ജെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പ്രീ – പ്രൈമറി സെൽ ചെയർപേഴ്സൻ ടി എ റഷീദ ,കൺവീനർ എൻ വി അജിത ,ടോമി ജോസഫ് ,പി എസ് ഗിരീഷ്കുമാർ ,എം വി രാജൻ , സി വി നേമിരാജൻ ,ശ്രീജേഷ് ബി നായർ എന്നിവർ പ്രസംഗിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *