തലക്കൽ ചന്തു അനുസ്മരണം നടത്തി : 216 മത് പഴശ്ശിദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നവം 15 തലക്കൽ ചന്തുദിനം മുതൽ നവം 30 പഴശ്ശി ദിനം വരെ നടക്കുന്ന 216 മത് പഴശ്ശിദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പനമരത്ത് തലക്കൽ ചന്തു കുടീരത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. നഗരസഭ മുൻ അധ്യക്ഷൻ വി.ആർ.പ്രവീജ് , പി.ടി.ബിജു, ലൈബ്രറി സെക്രട്ടറി അരുൺ ഇ വി, ലൈബ്രറി വൈസ് പ്രസിഡന്റ എം ഗംഗാധരൻ, ജോ സെക്രട്ടറി എ അയൂബ്, എ കെ റൈഷാദ്, എ അജയകുമാർ, പ്രസാദ് വി കെ ,എന്നിവർ നേത്യത്വം നൽകി. തുടർ ദിവസങ്ങളിലായി വെബിനാറുകൾ, സ്മൃതിയാത്ര, അഖില വയനാട് ക്വിസ് മത്സരം എന്നിവ ഇതിന്റെ ഭാഗമായി നടത്തുന്നതാണ്



Leave a Reply