കൽപ്പറ്റ ജനറൽ ആശുപത്രിയുടെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞുവീണു

കൽപ്പറ്റ : കൈനാട്ടി ജനറൽ ആശുപത്രിയുടെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞുവീണു…. കൃത്യസമയത്ത് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഇല്ലാതായത്.
ഇന്നലെ ഉച്ചമുതൽ കൽപ്പറ്റയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. ഇതോടെ പലഭാഗങ്ങളിലും വ്യാപക നഷ്ടം ഉണ്ടായിട്ടുണ്ട്. വൈകുന്നേരമായിട്ടും തോരാത്ത മഴയിൽ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയുടെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞുവീണു. ഈ സമയത്ത് വാഹനങ്ങൾ റോഡിൽ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ജനങ്ങൾ സ്ഥിരമായി കാൽനടയായി പോകുന്ന വഴി കൂടിയാണിത്. കഴിഞ്ഞദിവസവും സംരക്ഷണ ഭിത്തിയോട് തൊട്ടടുത്തുള്ള ഭാഗങ്ങൾ റോഡിലേക്ക് നിലംപൊത്തിയിരിക്കുന്നു.
സംരക്ഷണ ഭിത്തിയുടെ പകുതിയിൽ അധികവും ഇടിഞ്ഞ് വീണതിനാൽ ബാക്കി ഭാഗവും ഏതുസമയവും തകർന്നു വീഴുന്ന സ്ഥിതിയാണ്.
സംരക്ഷണഭിത്തിയോട് താഴെയുള്ള വഴിയിൽ സഞ്ചരിക്കുന്ന കാൽനടയാത്രക്കാർക്കും അപകട ഭീഷണിയുണ്ട്.



Leave a Reply