കൗമി ഏകതാ വാരാചരണം: ഓഫീസുകളില്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും
നവംബര്‍ 19 മുതല്‍ 25 വരെ കൗമി ഏകതാ വാരം (ദേശീയോദ്ഗ്രഥന വാരം) ആചരിക്കുന്നതിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 19ന് രാവിലെ 11ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കോവിഡ് 19 മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ചാണ് ദേശീയോദ്ഗ്രഥന വാരം ആചരിക്കുന്നത്.
ചുവടെ ചേര്‍ത്തിരിക്കുന്നതാണ് പ്രതിജ്ഞ:
''രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടു കൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവ മൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും മറ്റ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.''



Leave a Reply