കവിതാ രചനയിൽ കൽപ്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂളിലെ ഗായത്രിക്ക് ഒന്നാം സ്ഥാനം

ശിശുദിനത്തോടനുബന്നിച്ച് കേരള സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാന തലത്തിൽ നടത്തിയ സാഹിത്യരചനാമത്സരത്തിൽ കവിതാ രചനയിൽ വയനാട് എസ്.കെ.എം.ജെ. ഹൈസ്കൂളിലെ ഗായത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മഴയുടെ ദു:ഖം എന്നായിരുന്നു കവിതയുടെ വിഷയം. വയനാട് ജില്ലാ ശിശുക്ഷേമ സമിതി കഴിഞ്ഞ ഒരു മാസക്കാലമായി ഉപജില്ലാ ജില്ലാ തലങ്ങളിൽ നടത്തിയ മത്സരങ്ങളിൽ നിന്നും വിജയികളെ കണ്ടെത്തിയാണ് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. കോട്ടത്തറ ജി എച്ച് എസ് എസി ലെ അധ്യാപകനായ ഉമേഷിന്റെയും ബിജുഷയുടെയും മകളാണ് ഗായത്രി



Leave a Reply