തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു : ഓഫീസുകള്‍ ശനിയും ഞായറും തുറന്ന് പ്രവർത്തിക്കണം
ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി നിയമനം ലഭിച്ച പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകൾ ഇ-ഡ്രോപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിച്ചു. സ്ഥാപന മേധാവികൾ ഇഡ്രോപ്പ് വെബ്സൈറ്റിൽ നിന്ന് നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നൽകേണ്ടതാണ്. നിയമനം ലഭിച്ച പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്കുള്ള പരിശീലന ക്ലാസുകൾ നവംബർ 30, സിസംബർ 1, 2, 3 തീയ്യതികളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. പരിശീലന കേന്ദ്രത്തിൻ്റെ സ്ഥലം, തീയ്യതി, സമയം എന്നിവ നിയമന ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലഭിച്ച മുഴുവൻ ഉദ്യോഗസ്ഥരും പരിശീലന ക്ലാസുകളിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
ജില്ലയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളും ശനി, ഞായർ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കേണ്ടതാണെന്നും, എല്ലാ പോളിംഗ് ഉദ്യോഗസ്ഥർക്കും നിയമന ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.



Leave a Reply