കേരള ബാങ്ക് ഒന്നാം വാര്‍ഷികം; പ്രചരണ വാഹനം പര്യടനം തുടങ്ങി

കേരള ബാങ്ക് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ 30 ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 2019 നവംബര്‍ 29 നാണ് കേരളത്തിലെ 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച്് കേരള ബാങ്ക് രൂപീകരിച്ചത്.
രൂപീകരണ ദിനാചരണത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ പരസ്യ വാഹനത്തിന്റെ പര്യടനം സംസ്ഥാന സഹകരണ ബാങ്ക് ജോയിന്റ് രജിസ്ട്രാര്‍ കം സ്‌പെഷല്‍ ആര്‍ബിട്രേറ്ററായ ടി ആര്‍ ശ്രീകാന്ത് ഫഌഗ് ഓഫ് ചെയ്തു. കോഴിക്കോട് റീജിയണല്‍ ജനറല്‍ മാനേജര്‍ കെ പി അജയകുമാര്‍, കോഴിക്കോട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം പി ഷിബു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി സൂപ്പി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രചരണ വാഹനം മൂന്ന്് ദിവസങ്ങളിലായി കോഴിക്കോട്, വയനാട് ജില്ലകളില്‍ പര്യടനം നടത്തും.
ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് റീജിയണല്‍ ഓഫീസ്, സി.പി.സി, ഹെഡ്ക്വാര്‍ട്ടര്‍ ശാഖ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് റീജിയണല്‍ ഓഫീസ് കോഫറന്‍സ് ഹാളില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇടപാടുകാരുടെ സംഗമം സംഘടിപ്പിക്കും. യുവ സംരംഭകര്‍ക്കായി ആവിഷ്‌കരിച്ച കെ ബി യുവമിത്ര, വനിതാ എസ്.എച്ച്.ജി, ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്കായുള്ള കെ ബി സഹജ എന്നീ വായ്പാ പദ്ധതികളുടെ റീജിയണല്‍ തല വിതരണോദ്ഘാടനവും നടക്കും.



Leave a Reply