എടച്ചന കുങ്കൻ : ജീവിതവും പോരാട്ടവും: പുസ്തക പ്രകാശനം 30 – ന് .

എടച്ചന കുങ്കൻ്റെ 215 -മത് വീരാഹുതി ദിനത്തിൽ ശ്രദ്ധാഞ്ജലിയായി ജീവചരിത്രഗ്രന്ഥം തയ്യാറായതായി പൈതൃക സംരക്ഷണ സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു
എടച്ചന കുങ്കൻ ജീവിതവും പോരാട്ടവും എന്ന പുസ്തകത്തിന്റെ പ്രകാശനം പഴശ്ശി സ്മൃതി ദിനമായ
നവംബർ 30ന് മാനന്തവാടി വയനാട് സ്ക്വയർ ഹാളിൽ വെച്ച് നടക്കുന്ന ചരിത്രകാരനും ആർക്കിയോളജിസ്റ്റുമായ ഡോക്ടർ കെ.കെ. മുഹമ്മദ് നിർവ്വഹിക്കും. . ഭാരതത്തിൻ്റെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്രസമര ചരിത്രത്തിലെ ആദ്യ കാല രക്തസാക്ഷികളിൽ ഒരാളായ എടച്ചന കുങ്കൻ്റെ ജീവിതവും പോരാട്ടങ്ങളും ജീവചരിത്ര രൂപത്തിൽ പുറത്തിറക്കുകയാണ് ഗ്രന്ഥകാരനായ വി.കെ സന്തോഷ് കുമാർ. പൈതൃകം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സമ്മേളനം മിസോറാം ഗവർണർ അഡ്വ. പി. എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് രജനി സുരേഷ് പുസ്തകം ഏറ്റുവാങ്ങും. രാവിലെ 9 മണിക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമിതി പ്രസിഡൻറ് എ.വി രാജേന്ദ്രപ്രസാദ് , സെക്രട്ടറി വി .കെ. സന്തോഷ് കുമാർ ജോയിൻ സെക്രട്ടറിമാരായ എം .സി. പ്രശാന്ത് ബാബു ,വി. കെ.സുരേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ
പങ്കെടുത്തു.



Leave a Reply