November 19, 2026

വയനാട് ജില്ലയില്‍ 213 പേര്‍ക്ക് കൂടി കോവിഡ്: .139 പേര്‍ക്ക് രോഗമുക്തി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
.211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (9.1.21) 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 139 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും, വിദേശത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18608 ആയി. 15870 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 110 മരണം. നിലവില്‍ 2628 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2004 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി സ്വദേശികളായ 24 പേര്‍, മാനന്തവാടി 22 പേര്‍, പടിഞ്ഞാറത്തറ 18 പേര്‍, കണിയാമ്പറ്റ 16 പേര്‍, എടവക 15 പേര്‍, കല്‍പ്പറ്റ 12 പേര്‍, മുട്ടില്‍, വെള്ളമുണ്ട 11 പേര്‍ വീതം, വൈത്തിരി 10 പേര്‍, പനമരം 9 പേര്‍, പൂതാടി, നെന്മേനി 7 പേര്‍ വീതം, മീനങ്ങാടി, പൊഴുതന, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 6 പേര്‍ വീതം, നൂല്‍പ്പുഴ 5 പേര്‍, തിരുനെല്ലി, അമ്പലവയല്‍, തരിയോട് 4 പേര്‍ വീതം, പുല്‍പ്പള്ളി 3 പേര്‍, തവിഞ്ഞാല്‍ 2 പേര്‍, കോട്ടത്തറ, പൂതാടി, മേപ്പാടി സ്വദേശികളായ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ദുബായില്‍ നിന്നും വന്ന തവിഞ്ഞാല്‍ സ്വദേശി, ബംഗാളില്‍ നിന്നും വന്ന ബത്തേരി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും, ഇതര സംസ്ഥാനത്തു നിന്നും എത്തി രോഗബാധിതരായത്.
*139 പേര്‍ക്ക് രോഗമുക്തി*
ബത്തേരി സ്വദേശികളായ 6 പേര്‍, കണിയാമ്പറ്റ, പനമരം, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ 4 പേര്‍ വീതം, തരിയോട് 3 പേര്‍, മേപ്പാടി, വെള്ളമുണ്ട, മുള്ളന്‍കൊല്ലി, പൂതാടി, മാനന്തവാടി, കല്‍പ്പറ്റ 2 പേര്‍ വീതം, പുല്‍പ്പള്ളി, പൊഴുതന, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, കാസര്‍ഗോഡ്, കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 94 പേരുമാണ് രോഗമുക്തി നേടിയത്. 
.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *